രണ്ടു സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു; ഇസ്ളാമിക വിശ്വാസം നിര്‍ബന്ധിച്ചു പറയിച്ചു

രണ്ടു സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു; ഇസ്ളാമിക വിശ്വാസം നിര്‍ബന്ധിച്ചു പറയിച്ചു

Asia Breaking News Top News

രണ്ടു സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു; ഇസ്ളാമിക വിശ്വാസം നിര്‍ബന്ധിച്ചു പറയിച്ചു

ലാഹോര്‍: സഹോദരങ്ങളായ രണ്ടു യുവാക്കളെ പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയി മതം മാറ്റാനായി ക്രൂരമായി മര്‍ദ്ദിക്കുകയും ഇസ്ളാമിക വിശ്വാസ പ്രമാണം നിര്‍ബന്ധിച്ചു ചൊല്ലിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.

ജനുവരി 22-ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ട് ജില്ലയില്‍ കോട്ലി ലോഹറന്‍ പ്രദേശത്ത് അസം മസി (28), സഹോദരന്‍ നദിം മസിഹ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്.

ഖരോട്ട സച്ചദാന്‍ മാര്‍ക്കറ്റിലെ തയ്യല്‍ കടയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഇരുവരെയും ഒരു ഇസ്ളാമിക പുരോഹിതന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടു പോയത്. പ്രതികളായ നസിം ഷായും, സണ്ണി ഷായും അടങ്ങിയ സംഘം ഇരുവരെയും ബലമായി പിടിച്ചു കെട്ടിക്കൊണ്ടു പോകുകയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ഇരുമ്പ് വടി ഉപയോഗിച്ച് അടിക്കാന്‍ തുടങ്ങി.

പ്രദേശത്തെ ആളുകളെ തെറ്റായ മാര്‍ഗ്ഗത്തില്‍ നയിക്കപ്പെടുവാന്‍ ഇരുവരും പ്രേരണ നല്‍കി എന്ന കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ഇരുവരും ഇസ്ളാം മതം സ്വീകരിക്കണമെന്നും ജീവന്‍ രക്ഷിക്കണമെങ്കില്‍ ഇസ്ളാമിക വിശ്വാസ പ്രമാണം ചൊല്ലുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ജീവന്‍ നഷ്ടപ്പെടുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഇരുവരും മനസ്സില്ലാ മനസ്സോടെ അക്രമികള്‍ ചൊല്ലിയ വിശ്വാസ പ്രമാണം ഏറ്റു ചൊല്ലി.

ഇത് അക്രമികള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്നു ഇരുവരുടെയും മൊബൈലും മറ്റും പിടിച്ചെടുത്തശേഷം വിട്ടയയ്ക്കുകയും ചെയ്തു. പോലീസിനെ വിവരം അറിയിച്ചാല്‍ സാധുക്കളായ ഇരുവരുടെയും കുടുംബങ്ങളും അക്രമിക്കപ്പെടുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ ആദ്യം പ്രതികരിച്ചില്ല.

പിന്നീട് ജനുവരി 24-ന് മൂവ്മെന്റ് ഫോര്‍ ക്രിസ്ത്യന്‍ അവേക്കിനിംഗ് എന്ന സംഘടനയുടെ ചെയര്‍മാന്‍ ഈ സംഭവം അറിയുകയും ഉടന്‍തന്നെ ഇവരുടെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചു പോലീസില്‍ പരാതിപ്പെടാന്‍ വീട്ടുകാരെ നിര്‍ബന്ധിക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്നു പോലീസെത്തി കേസെടുക്കുകയും എഫ്ഐആര്‍ ഫയല്‍ ചെയ്യുകയുമുണ്ടായി. പ്രതികരിച്ചില്ലായെങ്കില്‍ ഇത്തരം നീച കൃത്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാന്‍ ഇടയുണ്ടെന്നും ഈ പ്രദേശത്ത് 300 ലധികം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കഴിയുന്നുണ്ടെന്നും അവര്‍ക്ക് നീതി ലഭിക്കില്ലെന്നും ഗൌരി മാധ്യമങ്ങളോടു പറഞ്ഞു.