യഹൂദ വിദ്വേഷം; ഫ്രാന്‍സില്‍ മോസ്ക്ക് അടച്ചു പൂട്ടി

യഹൂദ വിദ്വേഷം; ഫ്രാന്‍സില്‍ മോസ്ക്ക് അടച്ചു പൂട്ടി

Breaking News Europe Middle East

യഹൂദ വിദ്വേഷം; ഫ്രാന്‍സില്‍ മോസ്ക്ക് അടച്ചു പൂട്ടി
പാരീസ്: യഹൂദ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗത്തെത്തുടര്‍ന്ന് ഫ്രാന്‍സിലെ കാന്‍ നഗരത്തിലെ മോസ്ക്ക് സര്‍ക്കാര്‍ അടച്ചുപൂട്ടി.

വിദ്വേഷം പടര്‍ത്തുന്നതിനു പുറമേ രണ്ടു നിരോധിത തീവ്രവാദി സംഘടനകളുമായി മോസ്ക്കിനു ബന്ധമുള്ളതും അടച്ചുപൂട്ടലിനു കാരണമാണെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡെര്‍മാനിന്‍ അറിയിച്ചു.

രണ്ടു വര്‍ഷം മുമ്പ് ക്രൈസ്തവനായ സാമുവേല്‍ പാറ്റി എന്ന അദ്ധ്യാപകനെ ഇസ്ളാമിക തീവ്രവാദി കഴുത്തറത്തുകൊന്നതിനു പിന്നാലെ നിരോധിക്കപ്പെട്ട സി.സി.ഐ.എഫ്, ബറാക്കാസിറ്റി എന്നീ സംഘടനകളുമായി മോസ്ക്കിനു ബന്ധമുണ്ടെന്നാണ് കണ്ടെത്തിയത്.