ജര്‍മ്മന്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ക്രൈസ്തവര്‍ക്ക് മുസ്ലീങ്ങളുടെ പീഢനം

Breaking News Europe Global

ജര്‍മ്മന്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ക്രൈസ്തവര്‍ക്ക് മുസ്ലീങ്ങളുടെ പീഢനം
ഹെമെര്‍ : ഐ.എസ്. തീവ്രവാദികളെ ഭയന്ന് വീടും നാടും ഉപേക്ഷിച്ച് അന്യ രാജ്യത്ത് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്ന ക്രൈസ്തവര്‍ക്ക് ക്യമ്പുകള്‍ക്കുള്ളില്‍നിന്നുതന്നെ വിവേചനവും ഭീഷണിയും.

 

ഐ.എസ്. തീവ്രവാദികളുടെ പീഢനങ്ങള്‍ക്കിരയായവരെ സംരക്ഷിക്കാനായി ലോകത്ത് ഏറ്റവും കൂടുതല്‍ സംരക്ഷണമൊരുക്കിയ ജര്‍മ്മനിയിലെ ക്യമ്പുകളിലാണ് ക്രൈസ്തവര്‍ക്ക് ദുരിതം. ഗീസ്സണിലെ ഒരു ദുരുതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന സിറിയക്കാരനായ ഒരു ക്രിസ്ത്യന്‍ യുവാവിനെ ക്യമ്പിനുള്ളില്‍ കഴിയുന്ന ചില മുസ്ലീങ്ങള്‍ ഉപദ്രവിച്ച് നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചു.

 

ഇതിനെത്തുടര്‍ന്ന് യുവാവ് ക്യമ്പ് വിടുകയുണ്ടായി. അതുപോലെ ഹെമെറിലെ ഒരു ക്യമ്പില്‍ എറിത്രിയക്കാരായ ക്രിസ്ത്യന്‍ ദമ്പതികളെ അള്‍ജീറിയക്കാരായ മുസ്ലീങ്ങള്‍ ആക്രമിച്ചു. ദമ്പതികളില്‍ ഭാര്യ ഗര്‍ഭിണിയായിരുന്നു. ഈ സംഭവങ്ങള്‍ ഒന്നും ഒറ്റപ്പെട്ട ആക്രമണങ്ങളല്ല.

 

പലതും പുറത്തു വരുന്നില്ല എന്നു മാത്രം. ദുരിതാശ്വാസ ക്യമ്പുകളില്‍ കഴിയുന്ന അന്തേവാസികളില്‍ 98 ശതമാനം പേരും മുസ്ലീങ്ങളാണ്. അവര്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരോട് കടുത്ത വിവേചനം കാട്ടുകയും പീഢിപ്പിക്കുകയും ചെയ്യുക പതിവാണ് എന്ന് ബര്‍ലിനിലെ ഒരു പാസ്റ്ററായ ഗോട്ട് ഫ്രൈഡ് പറഞ്ഞു.

 

മിഡില്‍ ഈസ്റ്റില്‍ നിന്നും വന്നവരില്‍ ചെറിയ ശതമാനം പേര്‍ മാത്രമാണ് ക്രൈസ്തവര്‍ ‍. ഇവര്‍ കടുത്ത പീഢനങ്ങളെ ഭയന്നാണ് തങ്ങളുടെ നാട് വിട്ട് യൂറോപ്പിലേക്ക് വന്നത്. ഇവിടത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പലയിടങ്ങളിലും സന്തോഷകരമല്ലാത്ത അനുഭവങ്ങളാണ് ഉള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published.