ഇന്ത്യന്‍ വംശജനായ ക്രിക്കറ്റ് താരത്തെ ദക്ഷിണാഫ്രിക്കയില്‍ സുഹൃത്ത് നരബലി കഴിച്ചു

Breaking News Global India

ഇന്ത്യന്‍ വംശജനായ ക്രിക്കറ്റ് താരത്തെ ദക്ഷിണാഫ്രിക്കയില്‍ സുഹൃത്ത് നരബലി കഴിച്ചു
ജോഹന്നാസ്ബര്‍ഗ്ഗ് : ഇന്ത്യന്‍ വംശജനും അംഗപരിമിതനുമായ ക്രിക്കറ്റ് താരത്തെ ദക്ഷിണാഫ്രിക്കയില്‍ നരബലി കഴിച്ചു.

 

നവാസ് ഖാന്‍ (21) എന്ന താരമാണ് കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ നവാസിന്റെ അടുത്ത സുഹൃത്തായ തന്‍ഡൊവഖെ ഡുമ (21) അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. അംഗവൈകല്യം മാറാന്‍ പാരമ്പര്യ ചികിത്സയ്ക്ക് എന്ന പേരില്‍ നവാസിനെ വീടിന് സമീപമുള്ള വനത്തിലേക്ക് ഡുമ കൂട്ടിക്കൊണ്ട് പോവുകയും തുടര്‍ന്ന് തടിക്കഷണം ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയും താഴെവീണ നവാസിന്റെ തലയറുത്ത് ബലി കഴിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

 

ഡുമയുടെ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതു മാറണമെങ്കില്‍ നരബലി നടത്തി മനുഷ്യ തലയുമായി വരണമെന്ന് ഒരു പാരമ്പര്യ ചികിത്സകന്‍ നിര്‍ദ്ദേശിച്ചത്രെ. ഇത് പ്രകാരം ഡുമയും കൂട്ടുകാരും ചേര്‍ന്ന് നവാസിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഡുമയേയും നവാസിന്റെ മൊബൈല്‍ ഫോണ്‍ കൈവശം വെച്ച രണ്ടു പേരേയും പോലീസ് അറസ്റ്റു ചെയ്തു.

 

നവാസിന്റെ കൊലയാളികളുടെ കൈയ്യില്‍നിന്നാണ് ഫോണ്‍ വാങ്ങിയതെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. അംഗപരിമിതിയുള്ള മികച്ച ക്രിക്കറ്റര്‍ പുരസ്ക്കാരം 2013-ല്‍ കരസ്ഥമാക്കിയ താരമാണ് നവാസ്. വിക്കറ്റ് കീപ്പറും, ബാറ്റ്സ്മാനുമായിരുന്നു ഇദ്ദേഹം.

3 thoughts on “ഇന്ത്യന്‍ വംശജനായ ക്രിക്കറ്റ് താരത്തെ ദക്ഷിണാഫ്രിക്കയില്‍ സുഹൃത്ത് നരബലി കഴിച്ചു

  1. I really love the sciences, especially chemistry and physics. But I also love the creative aspect of the spectrum, such as writing and books. I really want to write. Would it be smart to minor in English or Creative Writing but major in the sciences? Does it look acceptable? I’m new to college stuff, and I’m curious. I don’t want to miss an opportunity to advance my scientific or creative knowledge! I’m a Junior in high school..

Leave a Reply

Your email address will not be published.