ഇറാനില്‍ ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നവര്‍ക്ക് പ്രതികൂല സ്ഥിതി
ടെഹ്റാന്‍ : കടുത്ത ഇസ്ളാമിക നിയമങ്ങള്‍ നടപ്പാക്കുന്ന ഇറാനില്‍ പുതുതായി ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നവര്‍ക്ക് നീതി നിഷേധവും അപകടകരമായ സ്ഥിതിവിശേഷവുമെന്ന് റിപ്പോര്‍ട്ട്.
യു.കെ.യില്‍ നിന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. രാജ്യത്ത് 99.6 ശതമാനവും മുസ്ളീങ്ങളാണ്. വെറും 3 ശതമാനം മാത്രമാണ് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ .
ഇറാനിയന്‍ ക്രൈസ്തവരെ പൊതുവെ 3 വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഒന്നാമതായി രാജ്യത്തെ പരമ്പരാഗത ക്രൈസ്തവര്‍ . ഇതില്‍ അര്‍മേനിയന്‍ , അസ്സീറിയക്കാര്‍ , കല്‍ദയര്‍ , ഓര്‍ത്തഡോക്സ്, കത്തോലിക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടും.
ഇവര്‍ക്ക് പൊതുവെ സര്‍ക്കാരിന്റെ തന്നെ സംരക്ഷണമുണ്ടെങ്കിലും രാജ്യത്തെ രണ്ടാം പൌരന്മാരായിട്ടുതന്നെയാണ് കണക്കാക്കുന്നത്.
രണ്ടാമത്തെ വിഭാഗം പെന്തക്കോസ്ത്, പ്രസ്ബിറ്റീരിയന്‍സ്, ആംഗ്ളിക്കന്‍ തുടങ്ങിയ സുവിശേഷ വിഹിത വിഭാഗങ്ങള്‍ ആണ് ഇവര്‍ പാര്‍സി ഭാഷ സംസാരിക്കുന്നവരാണ്.
മൂന്നാമത്തെ വിഭാഗം പരിവര്‍ത്തിത ക്രൈസ്തവരാണ്. അവര്‍ അടുത്ത കാലത്ത് ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ദൈവവചന പ്രകാരം ആത്മാവിലും സത്യത്തിലും കര്‍ത്താവിനെ ആരാധിച്ചു വരുന്നവരാണ്.
ഇവര്‍ 2005,06 മുതല്‍ ക്രിസ്ത്യാനികളായവര്‍ എന്ന തരത്തിലാണ് സര്‍ക്കാര്‍ കണ്ടുവരുന്നത്. ഈ മൂന്നു വിഭാഗങ്ങളെയും സര്‍ക്കാര്‍ തുല്യരായി കാണുന്നില്ല.
പുതുതായി ക്രിസ്ത്യാനികളായവരെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. അവര്‍ക്കെതിരെ കടുത്ത നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവന്ന് പീഢിപ്പിക്കുകയാണ് പതിവ്.
ഇവര്‍ക്കെതിരെ കള്ളക്കേസുകളും തടവു ശിക്ഷയും ഉപദ്രവങ്ങളുമൊക്കെ നടന്നു വരുന്നു. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇറാനില്‍ യേശുക്രിസ്തുവിങ്കലേക്ക് കടന്നു വരുന്നത്.
എന്തൊക്കെ പ്രതികൂലങ്ങളുണ്ടായാലും അവര്‍ തങ്ങളുടെ വിശ്വസ്തതയില്‍ ഉറച്ചു നില്‍ക്കുന്നു. ഇവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുക.

