കാമുകനൊപ്പം സ്വന്തം ശരീര ഭാഗം പാചകം ചെയ്ത് കഴിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍
മാഡ്രിഡ്: സ്വന്തം ശരീരത്തിലെ ഒരു ഭാഗം കാമുകനൊപ്പം പാചകം ചെയ്ത് കഴിച്ചതായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുടെ വെളിപ്പെടുത്തല്‍ . സ്പെയിനിലെ ഇന്‍ഫ്ളുവന്‍സര്‍ പൌള ഗോനു എന്ന 30 കാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നേരത്തെ കാല്‍മുട്ടിനു പരുക്കേറ്റിരുന്നെന്നും മുട്ടിന്റെ ചെറിയ ഭാഗം സര്‍ജറിയിലൂടെ ഡോക്ടര്‍മാര്‍ നീക്കിയെന്നും ഇവര്‍ പറഞ്ഞു. ഈ ഭാഗം ഡോക്ടര്‍മാര്‍ തങ്ങള്‍ക്ക് തന്നതായും ഇത് ഉപയോഗിച്ച് ഒരു വിഭവം ഉണ്ടാക്കി കഴിച്ചതായും പൌള ഗോനു പറയുന്നു.
മുറിച്ചു മാറ്റിയ ശരീര ഭാഗം തന്റെ ശരീരത്തില്‍ത്തന്നെ തിരിച്ച് ചേര്‍ക്കണം എന്ന് പൌള കാമുകനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് അവന്‍ അത് സമ്മതിക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് ബൊലോഗ്നെസ് എന്ന വിഭവം ഉണ്ടാക്കി കാല്‍ മുട്ടിന്റെ ഭാഗം ഇതില്‍ ഇട്ട് പാചകം ചെയ്യുകയും ചെയ്തു. സോസ് ഉപയോഗിച്ചാണ് ഈ വിഭവം കഴിച്ചതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍ .
ഇക്കാര്യം യുവതി സോഷ്യല്‍ മീഡിയായിലൂടെയാണ് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ക്ക് രണ്ടു മില്യണ്‍ ഫോളോവേഴ്സ് ഉണ്ട്.

