യുക്രൈന്‍ യുദ്ധം: റഷ്യന്‍ സൈന്യം കുറഞ്ഞത് 29 ക്രൈസ്തവ ശുശ്രൂഷകരെ വധിച്ചു

യുക്രൈന്‍ യുദ്ധം: റഷ്യന്‍ സൈന്യം കുറഞ്ഞത് 29 ക്രൈസ്തവ ശുശ്രൂഷകരെ വധിച്ചു

Asia Breaking News

യുക്രൈന്‍ യുദ്ധം: റഷ്യന്‍ സൈന്യം കുറഞ്ഞത് 29 ക്രൈസ്തവ ശുശ്രൂഷകരെ വധിച്ചു

വാഷിംഗ്ടണ്‍ ഡിസി: ദേശീയ ഐഡന്റിറ്റി നിശ്ചയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2022 ഫെബ്രുവരിയില്‍ റഷ്യ യുക്രൈനില്‍ നടത്തിയ അധിനിവേശ ആക്രമണത്തെത്തുടര്‍ന്ന് ഇതുവരെ 29 ക്രൈസ്തവ പുരോഹിതരെ കൊല്ലുകയോ പിടികൂടുകയോ ചെയ്തിട്ടുണ്ടെന്ന് യുക്രൈനിലെ മനുഷ്യാവകാശ പാര്‍ലമെന്റ് കമ്മീഷണര്‍ ദിമിത്രോലുബിററ്റ്സ്.

എല്ലാ സുവിശേഷ സഭാ വിശ്വാസികളെയും ശാരീരികമായി ഉന്മൂലനം ചെയ്യുമെന്ന് റഷ്യന്‍ സൈന്യം ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

അവരെ അമേരിക്കന്‍ ചാരന്മാര്‍, റഷ്യന്‍ ഓര്‍ത്തഡോക്സ് ജനങ്ങളുടെ ശത്രുക്കള്‍ എന്നിങ്ങനെയാണ് വിളിക്കുന്നത്.

വാഷിംഗ്ടണ്‍ ഡിസിയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടന്ന രാജ്യാന്തര ഉച്ചകോടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ലുബിററ്റ്സ്.

ഒരു വ്യക്തിയെ കൊല്ലാന്‍ ഒരു പള്ളി തകര്‍ക്കാന്‍, ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മെ നശിപ്പിക്കാന്‍ റഷ്യാക്കാര്‍ എല്ലാം ചെയ്യുന്നു. അധിനിവേശത്തിനുശേഷം ക്രൈസ്തവ സമൂഹങ്ങളില്‍ 76 ഓളം പീഢനക്കേസുകള്‍ ഉദ്ധരിച്ചു.

ഇതില്‍ പുരോഹിതരോ, പാസ്റ്റര്‍മാരോ, ക്രിസ്ത്യന്‍ നേതാക്കളോ ആയ 29 പേര്‍ കൊല്ലപ്പെടുകയോ തടങ്കലില്‍ സൂക്ഷിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ലുബിററ്റ്സ് പറഞ്ഞു.

ഈ കണക്കുകള്‍ പരിശോധിച്ച കേസുകളെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളു. ഇതിലും എണ്ണം വര്‍ദ്ധിച്ചേക്കാം. ബാപ്റ്റിസ്റ്റുകളും, പെന്തക്കോസ്തുകാരും, സെവന്‍ത്ഡേ അഡ്വന്റിസ്റ്റുകളും ഉള്‍പ്പെടെയുള്ള സുവിശേഷവിഹിത വിഭാഗങ്ങളാണ് വളരെയധികം പീഢനങ്ങള്‍ നേരിടുന്നത്.

ഏകപക്ഷീയമായ തടങ്കല്‍, ബലാല്‍സംഗം,പീഢനം, കൊലപാതക ഭീഷണികള്‍ എന്നിവയെ അഭിമുഖീകരിക്കുന്നു. റഷ്യന്‍ പട്ടാളക്കാര്‍ ഒരു പ്രദേശത്ത് കയറിയാല്‍ ആദ്യം ചെയ്യുന്നത് സഭകളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുക എന്നതാണ് അദ്ദേഹം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.