യു.എസിലെ ചര്‍ച്ചില്‍ ആരാധിച്ചവര്‍ക്കു നേരെ യുവതി വെടിവെച്ചു: അക്രമിയെ പോലിസ് കൊന്നു
ഹൂസ്റ്റണ്‍: അമേരിക്കിലെ ടെക്സസിലെ ഹൂസ്റ്റണ്‍ നഗരത്തിലെ പാസ്റ്റര്‍ ജോയല്‍ ഓസ്റ്റിന്റെ ചര്‍ച്ചില്‍ ആരാധനയ്ക്കിടെ യുവതി വെടിവെച്ചു. അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു.
ഫെബ്രുവരി 11-ന് ഞായറാഴ്ച ഉച്ചയ്ക്ക് മെഗാ ചര്‍ച്ച് ആയ ലേക് വുഡ് ചര്‍ച്ചിലാണ് സംഭവം നടന്നത്. ആരാധനയ്ക്കെത്തിയ രണ്ടു പേര്‍ക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. വെടിവെയ്പു നടത്തിയ ആളെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു.
ഉച്ചയ്ക്കു വലിയ തോക്കുമായി ചര്‍ച്ചിനുള്ളിലേക്കു കടന്നു ആരാധനാ ഹാളിലുണ്ടായിരുന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
യുവതിയ്ക്കൊപ്പം അഞ്ചു വയസുള്ള ആണ്‍കുട്ടിയുമുണ്ടായിരുന്നു. ചര്‍ച്ചിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ സ്ത്രീയെ വെടിവെച്ചു കൊല്ലുകയായിരുന്നു.
കൂടെയുണ്ടായിരുന്ന കുട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു. ആഴ്ചയില്‍ 45,000 വിശ്വാസികള്‍ എത്തുന്ന മെഗാചര്‍ച്ചാണിതെന്ന് അതിന്റെ വെബ് സൈറ്റ് പറയുന്നു.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുശേഷവും അക്രമിയുടെ പേരോ സംഭവത്തിന്റെ യഥാര്‍ത്ഥ കാരണമോ പുറത്തുവിട്ടിട്ടില്ല.

