യു.കെയിലും അന്താരാഷ്ട്ര തലത്തിലും ദാരിദ്ര്യം വര്‍ദ്ധിക്കുന്നു: ക്രിസ്ത്യന്‍ സഭകളും ചാരിറ്റികളും ഇടപെടുന്നു.
ലണ്ടന്‍: യു.കെയിലും ലോകമെമ്പാടും വര്‍ദ്ധിച്ചു വരുന്ന ദാരിദ്ര്യം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളനായി പള്ളികളുടെയും ചാരിറ്റികളുടെയും ഒരു കൂട്ടായ്മ രാഷ്ട്രീയക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.
യു.കെ. ഒരു പൊതു തിരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ദാരിദ്ര്യം രാഷ്ട്രീയ തിരഞ്ഞെടുപ്പുകളുടെയും മറ്റും അനന്തര ഫലമാണ്. ഇപ്പോള്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെടുന്നതുമൂലം മാനുഷിക മൂല്യം വളരെ വലുതാണെന്നും അവഗണിക്കാന്‍ കഴിയാത്തത്ര ദോഷകരമാണെന്നും അവര്‍ പറയുന്നു.
2022 ദാരിദ്ര്യത്തിന്റെ അവസാനത്തിന്റെ തുടക്കം കുറിക്കേണ്ടതാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച പുറപ്പെടുവിച്ച സംയുക്ത പ്രസ്താനയില്‍ യു.കെയിലെ ചര്‍ച്ചസ് ടുഗതര്‍ ജനറല്‍ സെക്രട്ടറി, മെത്തഡിസ്റ്റ് കോണ്‍ഫ്രന്‍സിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റും, വികസന ഏജന്‍സികളായ ക്രിസ്ത്യന്‍ എയ്ഡ്, കാഫോഡ്, റ്റിയര്‍ ഫണ്ട് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന നിരവധി ക്രിസ്ത്യന്‍ നേതാക്കള്‍ ഒപ്പുവെച്ചു.
ദാരിദ്ര്യം വര്‍ദ്ധിക്കുമ്പോള്‍ ഒരു വര്‍ഷം കൂടി കടന്നു പോകാന്‍ നാം അനുവദിക്കരുത്. ക്രിസ്ത്യന്‍ എയ്ഡ്, ട്രസ്സല്‍ ട്രസ്റ്റ്, ചര്‍ച്ച് ആക്ഷന്‍, ബാപ്റ്റിസ്റ്റ്, മെതഡിസ്റ്റ്, യുണൈറ്റഡ് റിഫോംഡ് തുടങ്ങിയ സംയുക്ത ക്രിസ്ത്യന്‍ ചാരിറ്റി വേദികള്‍ ദാരിദ്ര്യത്തെക്കുറിച്ച് പഠിക്കാനായി ആക്ട് ഓണ്‍ പോവര്‍ട്ടി എന്ന പേരില്‍ ആറ് ആഴ്ചത്തെ പ്രചാരണ വേദി സംഘടിപ്പിച്ചു.
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ക്ക് നമ്മുടെ നേതാക്കളെ വിളിക്കാനും ഇടപെടാനുമുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കണം. ദൈവത്തിന്റെ നാമത്തില്‍ ദാരിദ്ര്യം അവസാനിപ്പിക്കാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുക. നേതാക്കള്‍ ആഹ്വാനം ചെയ്യുന്നു.

