ബ്രസീലില്‍ 2000 വര്‍ഷം പഴക്കമുള്ള റോക്ക് ആര്‍ട്ട് വിസ്മയമായി
ബ്രസീലില്‍ ഗവേഷകര്‍ കണ്ടെത്തിയ രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ശിലയില്‍ കൊത്തിയ കലാസൃഷ്ടികള്‍ അതിപുരാതന കാലത്തെ മനുഷ്യ ജീവിതത്തിന്റെ അറിയപ്പെടാത്ത ലോകം തുറക്കുവാനിടയായി. കൊത്തുപണികള്‍ മാത്രമല്ല, പെയിന്റിംഗുകളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു.
ചിത്രങ്ങളില്‍ മനുഷ്യന്റെ കാല്‍പ്പാടുകള്‍, മാനുകളുടെയും കാട്ടുപന്നികളുടെയും രൂപങ്ങള്‍, ആകാശ വസ്തുക്കളോടു സാമ്യമുള്ള രൂപങ്ങള്‍ എന്നിവ ഉണ്ടെന്നു ബ്രസീലിയന്‍ പുരാവസ്തു ഗവേഷകനായ റോമുലോ മാസിഡോ പറഞ്ഞു.
ടോകാന്റിന്‍സ് സംസ്ഥാനത്താണ് പുരാതന റോക്ക് ആര്‍ട്ട് കണ്ടെത്തിയത്. യൂറോപ്യന്‍ കോളനിക്കാരുടെ വരവിനുമുമ്പ് രൂപംകൊണ്ട പുരാവസ്തു സമുച്ചയത്തിനുള്ളിലാണ് ഈ ശിലാ വിസ്മയങ്ങള്‍ വെളിച്ചം കണ്ടത്.
അവയില്‍ ചിലത് ഒരു പൊതു വിശ്വാസ സമ്പ്രദായത്തെ ബന്ധിപ്പിക്കുന്നതാണെന്നു ഗവേഷകര്‍ പറയുന്നു.
എന്നാല്‍ കലാകാരന്മാരിലേക്ക് എത്തുന്ന സൂചനകളൊന്നും റോക്ക് ആര്‍ട്ട് സൈറ്റുകളില്‍ നിന്നും കണ്ടെത്താനായിട്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.

