അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിയമം വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനു നവിയമം കൊണ്ടുവരുമെന്നു മന്ത്രി കെ. രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.
നിര്‍ദ്ദിഷ്ട നിയമത്തിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും നിയമ പരിഷ്ക്കരണ കമ്മീഷന്റെ അഭിപ്രായംകൂടി തേടിയശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.ഡി. പ്രസേനന്‍ അവതരിപ്പിച്ച 2021-ലെ കേരള അന്ധവിശ്വാസ-അനാചാര നിര്‍മ്മാര്‍ജ്ജന ബില്ലിന് മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറയുകയായിരുന്നു രാധാകൃഷ്ണന്‍ .
മന്ത്രിയുടെ മറുപടിയോടെ ബില്‍ സഭ തള്ളി. നിയമ പരിഷ്ക്കരണ കമ്മീഷന്റെ അഭിപ്രായം ഈ നിയമത്തിനു അനിവാര്യമാണെന്നു മന്ത്രി പറഞ്ഞു. ഈ ബില്ലിനുവേണ്ടി വലിയ അഭിപ്രായ സ്വരൂപണവും നടത്തും.

