ലോകത്തെ രക്ഷിക്കാനെന്നു പറഞ്ഞ് പിതാവ് രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കൊന്നു

ലോകത്തെ രക്ഷിക്കാനെന്നു പറഞ്ഞ് പിതാവ് രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കൊന്നു

Breaking News USA

ലോകത്തെ രക്ഷിക്കാനെന്നു പറഞ്ഞ് പിതാവ് രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കൊന്നു
വാഷിംഗ്ടണ്‍ ‍: പിഞ്ചു കുഞ്ഞുങ്ങള്‍ രാക്ഷസന്മാരായി വളരുമെന്ന് ഭയന്ന് പിതാവ് കൊലപ്പെടുത്തി. രണ്ട് വയസ്സും പത്തു മാസവും പ്രായമുള്ള മക്കളെ കൊന്നതിന് യു.എസിലെ കാലിഫോര്‍ണിയായിലെ സര്‍ഫിംഗ് സ്കൂള്‍ ഉടമയായ മാത്യു ടെയ്ലര്‍ കോള്‍മാനെ (40) യാണ് എഫ് ബി ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്.

കാലിയോ, റോക്സി എന്നീ ആണ്‍കുഞ്ഞിന്റെയും പെണ്‍കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ മെക്സിക്കോയില്‍നിന്നും കണ്ടെടുത്തു.

ഭാര്യയില്‍നിന്ന് സാത്താന്റെ ഡിഎന്‍എ മക്കളിലേക്ക് കൈമാറിയിട്ടുണ്ടെന്നും ഇവര്‍ വളര്‍ന്നാല്‍ അപകടമാണെന്നും ആയതിനാല്‍ ലോകത്തെ രക്ഷിക്കുവാനാണ് ഇവരെ കൊന്നതെന്നും കോള്‍മാന്‍ വെളിപ്പെടുത്തി.

ക്യു അനോന്‍ ഉള്‍പ്പെടെയുള്ള ഗൂഢാലോചന സിദ്ധാന്തം പിന്തുടരുന്ന ആളാണ് കോള്‍മാന്‍ ‍. ഇതിലൂടെ തനിക്ക് ഇക്കാര്യം വെളിപ്പെട്ടുവെന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ആഗസ്റ്റ് 7-ന് കോള്‍മാന്റെ ഭാര്യയാണ് മക്കളെ കാണാനില്ലെന്നു പറഞ്ഞ് ആദ്യം പരാതി നല്‍കിയത്. ക്യാമ്പിങ്ങിന് പോവുകയാണെന്ന് പറഞ്ഞാണ് ഇയാള്‍ രണ്ടു കുട്ടികളെയും വീട്ടില്‍നിന്നും കൂട്ടിക്കൊണ്ടു പോയത്.

എന്നാല്‍ എവിടേക്കാണ് പോകുന്നതെന്ന് പറഞ്ഞിരുന്നില്ല. ഭര്‍ത്താവിനെയും കുട്ടികളെയും കാണാതെ വന്നപ്പോള്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.