പാസ്റ്റർ റ്റി ജെ സാമൂവേൽ സാറിന് ഹോണററി ഡോക്ട്രേറ്റ്‌ ലഭിച്ചു.

പാസ്റ്റർ റ്റി ജെ സാമൂവേൽ സാറിന് ഹോണററി ഡോക്ട്രേറ്റ്‌ ലഭിച്ചു.

Breaking News Kerala

പാസ്റ്റർ റ്റി ജെ സാമൂവേൽ സാറിന് ഹോണററി ഡോക്ട്രേറ്റ്‌ ലഭിച്ചു.

ബംഗ്ലൂരു : അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ മലയാളം ഡിസ്ട്രിക്ട്‌ കൗൺസിൽ സൂപ്രണ്ട്‌ പാസ്റ്റർ റ്റി ജെ ശാമൂവേൽ സാറിന് ബംഗ്ലൂരു സതേൺ ഏഷ്യ ബൈബിൾ കോളേജിൽ (എസ് എ ബി സി) നിന്നും ഹോണററി ഡോക്ട്രേറ്റ്‌ (ഡോക്ടർ ഓഫ് ഡിവിനിറ്റി) ലഭിച്ചു.

ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളേജിൽ നടന്ന ചടങ്ങിൽ വച്ച്‌ ചെന്നൈ ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് സീനിയർ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ഡോ. ഡി മോഹനിൽ നിന്നും ഡോക്ട്രേറ്റ്‌ സർട്ടിഫിക്കറ്റ്‌ ഏറ്റ് വാങ്ങി.

ഇനി മുതൽ പാസ്റ്റർ റ്റി ജെ സാമൂവേൽ സാർ ഡോ. റ്റി ജെ സാമൂവേൽ എന്ന് വിളിക്കപ്പെടും.

ഡോ. റ്റി ജെ സാമൂവേൽ സാർ ഒരു മികച്ച ദൈവശാസ്ത്ര അധ്യാപകനും, സുവിശേ / കൺവെൻഷൻ പ്രഭാഷകനും, വിവിധ തലങ്ങളിൽ അസംബ്ലീസ് ഓഫ് ഗോഡിൻ്റെ വിദഗ്ദ്ധനായ അഡ്മിനിസ്ട്രേറ്റർ, നിരവധി പുസ്തകങ്ങളുടെ രചയിതാവ്, “ക്രിസ്ത്യൻ ദൈവശാസ്ത്രം : പെന്തക്കോസ്ത് വീക്ഷണം” എന്ന വലിയ ദൈവശാസ്ത്ര പുസ്തകത്തിൻ്റെ ആർക്കിടെക്റ്റും ചീഫ് എഡിറ്ററുമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.