കേരളത്തിലെ എല്ലാ പൌരന്മാര്‍ക്കും നേറ്റിവിറ്റി കാര്‍ഡ്; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

കേരളത്തിലെ എല്ലാ പൌരന്മാര്‍ക്കും നേറ്റിവിറ്റി കാര്‍ഡ്; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Breaking News Kerala

കേരളത്തിലെ എല്ലാ പൌരന്മാര്‍ക്കും നേറ്റിവിറ്റി കാര്‍ഡ്; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: കേരളത്തിലെ എല്ലാ പൌരന്മാര്‍ക്കും നേറ്റിവിറ്റി കാര്‍ഡ് നല്‍കാനുള്ള ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ഒരാള്‍ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ നല്‍കി വരുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് മാതൃക ഉള്‍ക്കൊണ്ടാണ് നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത്.

കേരള സര്‍ക്കാര്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കും സാമൂഹിക ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമാകുംവിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാര്‍ഡ് അംഗീകരിക്കും.

നേറ്റീവ് എന്നാല്‍ കേരളത്തില്‍ ജനിച്ച് വിദേശ പൌരത്വം സ്വീകരിക്കാത്തവരോ, തങ്ങളുടെ പൂര്‍വ്വികരില്‍ ഒരാള്‍ കേരളത്തില്‍ ജനിച്ചവരും വിദേശ പൌരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം.

വിദേശ പൌരത്വം സ്വീകരിച്ചവര്‍ക്ക് നേറ്റിവിറ്റി കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. നേറ്റവിറ്റി കാര്‍ഡ് ലഭിച്ചശേഷം വിദേശ പൌരത്വം സ്വീകരിക്കുന്ന പക്ഷം നേറ്റിവിറ്റി കാര്‍ഡ് അസാധുവാകുന്നതാണ്.

തോഴില്‍ സംബന്ധമായോ, ജീവനോപാധി സംബന്ധമായോ, ജീവനോപാധി സംബന്ധമായ മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂര്‍വ്വികരോ കേരളത്തിനു പുറത്തായിരിക്കുമ്പോള്‍ അവിടെ ജനിച്ചവരെയും വിദേശ പൌരത്വം ലഭിച്ചിട്ടില്ലാത്തവരെയും നേറ്റീവ് ആയി കണക്കാക്കും.

കാര്‍ഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ തഹസില്‍ദാര്‍ ആണെങ്കിലും നേറ്റിവിറ്റി കാര്‍ഡുകള്‍ സംബന്ധിച്ച രജിസ്റ്റര്‍ വില്ലേജ് ഓഫീസില്‍ സൂക്ഷിക്കേണ്ടതാണ് എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

കാര്‍ഡ് ആവശ്യമുള്ളവര്‍ക്ക് തഹസില്‍ദാര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.