മാസം തികയാതെയുള്ള പ്രസവം ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ ‍: ലാന്‍സെറ്റ് റിപ്പോര്‍ട്ട്

മാസം തികയാതെയുള്ള പ്രസവം ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ ‍: ലാന്‍സെറ്റ് റിപ്പോര്‍ട്ട്

Breaking News Health India

മാസം തികയാതെയുള്ള പ്രസവം ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ ‍: ലാന്‍സെറ്റ് റിപ്പോര്‍ട്ട്

മാസം തികയാതെയുള്ള പ്രസവങ്ങളില്‍ ഏറ്റവും മുന്നില്‍ ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. 2020-ല്‍ ലാന്‍സെറ്റ് നടത്തിയ പഠനത്തിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ആഗോള തലത്തില്‍ മാസം തികയാതെയുള്ള ജനനങ്ങളില്‍ 20 ശതമാനം ഇന്ത്യയിലാണ്.

30.2 ലക്ഷം ശിശുക്കളാണ് ഇത്തരത്തില്‍ രാജ്യത്ത് പിറന്നു വീഴുന്നത്.

ഉയര്‍ന്ന ജനസംഖ്യാ നിരക്ക്, ഗര്‍ഭകാല പരിചരണം, സേവനങ്ങള്‍ ലഭ്യമാക്കാന്‍ പര്യാപ്തമല്ലാത്ത ആരോഗ്യ സംവിധാനം എന്നിവയാണ് മാസം തികയാതെയുള്ള പ്രസവത്തിന് പ്രധാന കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗര്‍ഭാവസ്ഥയുടെ 37 ആഴ്ചയ്ക്കു മുമ്പ് ജനിക്കുന്ന കുഞ്ഞിനെയാണ് മാസം തികയാതെയുള്ള എന്ന നിര്‍വ്വചനത്തിനുള്ളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാധാരണ പ്രസവത്തിനു 40 ആഴ്ചകള്‍ വേണമെന്നാണ് കണക്കാക്കുന്നത്. 194 രാജ്യങ്ങളിലാണ് ലാന്‍സെറ്റ് പഠനം നടത്തിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടന, യുണിസെഫ്, ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിന്‍ എന്നിവയില്‍നിന്നുള്ള ഗവേഷകരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്.

2020-ല്‍ ലോകത്ത് 134 ലക്ഷം കുട്ടികള്‍ മാസം തികയാതെ ജനിച്ചതായും ഇതില്‍ 10 ലക്ഷം കുട്ടികള്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മരിച്ചതായും ഗവേഷകര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.