ചര്‍ച്ചിന്റെ ചുവരുകളില്‍ അജ്ഞാതര്‍ പിശാച് ഉയര്‍ത്തെഴുന്നേറ്റു എന്ന് എഴുതിയ നിലയില്‍

ചര്‍ച്ചിന്റെ ചുവരുകളില്‍ അജ്ഞാതര്‍ പിശാച് ഉയര്‍ത്തെഴുന്നേറ്റു എന്ന് എഴുതിയ നിലയില്‍

Breaking News USA

യു.എസില്‍ ചര്‍ച്ചിന്റെ ചുവരുകളില്‍ അജ്ഞാതര്‍ പിശാച് ഉയര്‍ത്തെഴുന്നേറ്റു എന്ന് എഴുതിയ നിലയില്‍
ലൂസിയാന: യു.എസില്‍ സൂസിയാനയില്‍ ഒരു ദൈവസഭയുടെ ചുവരില്‍ അജ്ഞാതര്‍ പിശാച് ഉയര്‍ത്തെഴുന്നേറ്റു എന്ന് എഴുതിയ നിലയില്‍ കണ്ടെത്തി.

ജെന്നിംഗ്സിലെ ജീസസ് വര്‍ഷിപ്പ് ചര്‍ച്ചിന്റെ ആരാധനാലയത്തിന്റെ ചുവരിലാണ് പൈശാചിക സന്ദേശങ്ങള്‍ എഴുതിവെച്ചിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുഖംമൂടി ധരിച്ചെത്തിയവര്‍ ചര്‍ച്ചിന്റെ വടക്കു ഭാഗത്ത് പിശാച് ഉയര്‍ത്തെഴുന്നേറ്റു എന്ന് പെയിന്റ് ചെയ്യുകയായിരുന്നു. ചര്‍ച്ചിന്റെ തെക്കു ഭാഗത്തും പുറജാതീയ ചിഹ്നമായ അഞ്ചു കോണുള്ള ഗാലക്സിയും വരച്ചിട്ടുണ്ട്.

ഇത് ചെറിയ ഒരു പ്രശ്നമാണ്; പക്ഷെ ഇതൊരു ആത്മീയ പോരാട്ടമാണ്. സംഭവത്തില്‍ ചര്‍ച്ച് പാസ്റ്റര്‍ ക്ളിഫ്റ്റണ്‍ ലെജ്യൂണ്‍ പ്രതികരിച്ചു.

ഇത് കെട്ടിടങ്ങളെക്കുറിച്ചല്ല, ഇത് നമുക്കുവേണ്ടിയുള്ള നശീകരണങ്ങളെക്കുറിച്ചല്ല, കാരണം ഞങ്ങള്‍ ഭൌതിക ജീവികളല്ല, ഭൌതിക ശരീരങ്ങളില്‍ വസിക്കുന്ന ആത്മീയ ജീവിതങ്ങളാണെന്ന് ഞങ്ങള്‍ വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നു.

അദ്ദേഹം പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഇത്തരം പ്രവര്‍ത്തിയെന്നു പറഞ്ഞ പാസ്റ്റര്‍ ക്ളിഫ്റ്റണ്‍ അവര്‍ തിന്മയെ ഉദ്ദേശിച്ചത് ദൈവം അര്‍ത്ഥമാക്കുന്നത് നന്മയ്ക്കായിട്ടാണ്.

ഇത് സഭയെ അണിനിരത്തി പോരാടും. ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനു പകരം ഉത്തേജിപ്പിക്കുകയാണെന്നും പാസ്റ്റര്‍ പറഞ്ഞു.

ജീസസ് സഭ തടവുകാരെയും അടിമകളെയും ലക്ഷ്യമാക്കി അവരെ ക്രിസ്തുവിനുവേണ്ടി വീണ്ടെടുക്കുവാനുള്ള ഒരു ബ്രഹത്ത് സേവനത്തിലാണെന്നും ഒരു ആത്മീയ ഒഴുക്കുണ്ടായപ്പോള്‍ ഇതൊക്കെ സര്‍വ്വ സാധാരണമാണെന്നും പാസ്റ്റര്‍ പ്രതികരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.