തെക്കു കിഴക്കന്‍ ഏഷ്യയിലെ 35 ഭാഷാ ഗ്രൂപ്പുകളിലേക്ക് ബൈബിള്‍ വിവര്‍ത്തന ഉപകരണങ്ങള്‍ എത്തിക്കുന്നു

തെക്കു കിഴക്കന്‍ ഏഷ്യയിലെ 35 ഭാഷാ ഗ്രൂപ്പുകളിലേക്ക് ബൈബിള്‍ വിവര്‍ത്തന ഉപകരണങ്ങള്‍ എത്തിക്കുന്നു

Asia Breaking News India

തെക്കു കിഴക്കന്‍ ഏഷ്യയിലെ 35 ഭാഷാ ഗ്രൂപ്പുകളിലേക്ക് ബൈബിള്‍ വിവര്‍ത്തന ഉപകരണങ്ങള്‍ എത്തിക്കുന്നു

ജക്കാര്‍ത്ത: ബൈബിള്‍ വിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള കൂടുതല്‍ ആളുകളുടെ കൈകളില്‍ ദൈവവചനം നല്‍കുന്നതിനുമുള്ള ഒരു ബ്രഹത് പദ്ധതിക്ക് തുടക്കമിട്ട അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ വിക്ളിഫ് 35 തഗ്ദേശീയ ഭാഷകളിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ ഇന്തോനേഷ്യയിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നു.

പരിശീലനത്തിന്റെയും സാങ്കേതിക വിദ്യയുടെയും സംയോജനത്തിലൂടെ ബൈബിള്‍ വിവര്‍ത്തന പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനായി വിക്ളിഫ് അസ്സേസിയേറ്റ്സ് പ്രാദേശിക നേതാക്കളുമായും പ്രാദേശിക ക്രൈസ്തവ സഭകളുമായും ചേര്‍ന്ന് കൈകോര്‍ക്കുന്നു.

ഇവിടങ്ങളിലെ 35 ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ക്ക് ബൈബിള്‍ വിവര്‍ത്തനം ത്വരിതപ്പെടുത്തുവാന്‍ കിറ്റുകളാണ് ഗ്രൂപ്പ് ഇപ്പോള്‍ നല്‍കുന്നത്.

പ്രാദേശിക വിവര്‍ത്തന സോഫ്റ്റ്വെയറുകളും, സാറ്റലൈറ്റ് കണക്ഷനും ഉള്‍പ്പെടെ വിവിധ സവിശേഷതകള്‍ ഈ കിറ്റുകള്‍ക്കുണ്ടെന്ന് വിക്ളിഫ് അസ്സേസിയേറ്റ്സിന്റെ ടെക്നോളജി വൈസ് പ്രസിഡന്റ് മാര്‍ക്ക് സ്റ്റെഡ്മാന്‍ പറഞ്ഞു.

വിവര്‍ത്തനം ചെയ്യാനും അത് ശരിയായി പ്രൂഫ് ചെയ്യാനും അവരെ സഹായിക്കുന്നു. ലോകത്ത് ഏറ്റവും വലിയ മുസ്ളീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ടെക്നോളജി കമ്പനിയുടെ ഭാഗമായി 25 ഇന്തോനേഷ്യക്കാരുടെ സംഘം രാജ്യത്ത് ബൈബിള്‍ വിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു.

ഇപ്പോള്‍ ഇന്തോനേഷ്യയില്‍ 60 ഓളം വിവര്‍ത്തന കേന്ദ്രങ്ങള്‍ നടക്കുന്നുണ്ട്. ഓരോ കേന്ദ്രങ്ങളിലും 4 മുതല്‍ 20 വരെ തദ്ദേശീയരായവരാണ്. ഇവര്‍ ക്രൈസ്തവ സേവനം ചെയ്യാന്‍ സമര്‍പ്പിക്കപ്പെട്ടവരാണ്.

തദ്ദേശീയരായവരുടെ സ്വന്തം ഭാഷകളില്‍ത്തന്നെ അവരെക്കൊണ്ടുതന്നെ ബൈബിള്‍ പരിഭാഷപ്പെടുത്തി അവരുടെ സമൂഹത്തിലേക്കുതന്നെ ദൈവവചനം എത്തിക്കുക എന്ന ദൌത്യമാണ് വിക്ളിഫിന്റേതെന്ന് സ്റ്റെഡ്സ് പറയുന്നു.