ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയില്‍ വര്‍ഗ്ഗീയ ശക്ത്തികളുടെ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു

Breaking News Global India Kerala Top News

2016 ല്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ മുന്‍കാലങ്ങളെ അപേഷിച്ചു വര്‍ദ്ധിച്ചതായ് ഫോക്സ്‌ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മദ്ധ്യേഷ്യയിലെ സ്ഥിതിക്ക് സമാനമാനായ പീഡന പരമ്പരകളാണ് അരങ്ങേറുന്നത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മുന്‍പെങ്ങും ഇല്ലാത്തവണ്ണം വര്‍ഗീയ പാര്‍ട്ടികളുടെ സാന്നിദ്ധ്യം ശക്തമാണ്.

ഇന്ത്യയില്‍ നടക്കുന്ന ക്രൈസ്തവ പീഡനങ്ങല്‍ക്കെതിരെ പാശ്ചാത്യ രാജ്യങ്ങളും പല മനുഷ്യാവകാശ സംഘടനകളും നിരന്തരമായ്‌ പ്രതിക്ഷേധം രേഖപ്പെടുത്തിയിട്ടും ഇന്ത്യയുടെ ഭരണാധികാരികളുടെ ഭാഗത്ത് നിന്നും ഒരു പ്രസ്താവന പോലും ഈ വിഷയത്തില്‍ ഉണ്ടാകുന്നില്ല എന്നത് ദുഖകരമാണ്.

പ്രധാന മന്ത്രിയുടെ മൗനം പീഡനത്തിനുള്ള രഹസ്യ അനുവാദമാണെന്നാണ് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ് (ICC) പ്രസിഡന്റ്‌ ജെഫ് കിംഗ്‌ ആരോപിക്കുന്നത്.

ഒറീസ്സയില്‍ ഒരു സുവിശേഷകനെ കഴുത്തറത്തു കൊന്നിട്ട് അധികം ദിവസങ്ങള്‍ ആയില്ല. ഇങ്ങു കേരളത്തില്‍ പോലും പല സ്ഥലങ്ങളിലും സഭകള്‍ക്കെതിരെയും സുവിശേഷകര്‍ക്കെതിരെയും വിവിധ തരത്തിലുള്ള പീഡനങ്ങള്‍ അരങ്ങേറുന്നു.

പ്രാദേശിക പീഡനങ്ങള്‍ പലപ്പോഴും പുറം ലോകം അറിയുന്നില്ല. കാരണം, ഒട്ടുമിക്ക പീഡനങ്ങളിലും കേസെടുത്തു അന്വേഷിക്കാന്‍ പ്രാദേശിക പോലീസ് തയ്യറാകുന്നില്ല. അഥവാ രെജിസ്റ്റെര്‍ ചെയുന്ന കേസുകളില്‍ പോലും കാര്യമായ ഒരു അന്വേഷണ പുരോഗതി ഉണ്ടാകുന്നുമില്ല. ചില സന്ദര്‍ഭങ്ങളില്‍ പീഡനത്തിന്റെ ഇരകളെ വര്‍ഗീയ ശക്തികളുടെ ആരോപണത്തിന്റെ ഫലമായ് അനാവശ്യമായ് ദിവസങ്ങളോളം തടങ്കലില്‍ പാര്‍പ്പിക്കാരുമുണ്ട്.

ഓപ്പണ്‍ ഡോര്‍ റിപ്പോര്‍ട്ട്‌ പ്രകാരം, ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങളില്‍ ലോകത്ത് പതിനേഴാം സ്ഥാനമാണ് ഇന്ത്യക്ക്. മുന്‍ കാലങ്ങളില്‍ നിന്നും വത്യസ്തമായ് ക്രൈസ്തവര്‍ക്കെതിരെയുള്ള കുറ്റ കൃത്യങ്ങളില്‍ വലിയ വളര്‍ച്ചയാണ് അടുത്ത ചില മാസങ്ങളായി രേഖപ്പെടുത്തുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.