ചൈനയിലെ ഹോസ്പ്പിറ്റലുകളില്‍ പ്രാര്‍ത്ഥന നിരോധിച്ചു

Breaking News Global Top News

ചൈനയിലെ സെജിയാങ്ങ് പ്രവിശ്യയിലെ വേഞ്ഴോ (Wenzhou) നഗരത്തില്‍ ആശുപത്രികളില്‍ എല്ലാവിധമായ മത പ്രചാരണങ്ങളും നിരോധിച്ചു കൊണ്ട് ഉത്തരിവിറങ്ങി.

രോഗികള്‍ക്ക് പ്രാർത്ഥിക്കുവാനോ , പാസ്റ്റര്‍മാരെ സ്വീകരിക്കുവനോ, ലഘു ലേഖകള്‍ വിതരണം ചെയ്യുവാനോ ഇനി കഴിയില്ല. വേഞ്ഴോ നഗരത്തിലെ എല്ലാ പ്രധാന ആശുപത്രികളിലും ഇത് സംബന്ധിച്ച നോട്ടിസ് പതിച്ചു. നീയമം തെറ്റിക്കുന്നവർക്ക് പലപ്പോഴും കടുത്ത ശിക്ഷകള്‍ ആണിവിടെ അനുഭവിക്കേണ്ടിവരിക.

ക്രൈസ്തവര്‍ക്കെതിരെ ചൈനയില്‍ ഏറ്റവും അധികം പീഡനങ്ങള്‍ നടക്കുന്ന പ്രവിശ്യയാണ് സെജിയാങ്ങ് പ്രവിശ്യ. രണ്ടു വര്‍ഷത്തിലധികമായ് ക്രൈസ്തവരുടെ വളര്‍ച്ച തടയാനുള്ള നടപടികളുമായ് സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. അതിന്റെ ഭാഗമായ് എല്ലാ ചർച്ചുകളിൽ  നിന്നും കുരിശുകള്‍ എടുത്തു മാറ്റുകയും, ബ്യൂട്ടിഫിക്കെഷന്‍റെ ഭാഗമായ് പല ചര്‍ച്ചുകളും ഇടിച്ചു കളയുകയും ചെയ്തു. നിരവധി ദൈവദാസന്മാരെ തുറങ്കലില്‍ അടച്ചു.

ക്രൈസ്തവരുടെ സാന്നിധ്യം മൂലം ചൈനയിലെ യെരുശലേം എന്നറിയപ്പെട്ടിരുന്ന സ്ഥലമായിരുന്നു വേഞ്ഴോ നഗരം. ഇപ്പോള്‍ ഏകദേശം ഒരു മില്ല്യനിലധികം ക്രൈസ്തവര്‍ നഗരത്തിലുണ്ട്. വര്‍ദ്ധിച്ചു വരുന്ന ക്രൈസ്തവ ജനസംഖ്യയില്‍ അസ്വസ്ഥരായ ചൈന സര്‍ക്കാര്‍, പലപ്പോഴും കഠിനമായ നിയമങ്ങൾ  പാസാക്കി ക്രൈസ്തവരെ പീഡിപ്പിക്കാൻ  ശ്രമിക്കുന്നതായ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Leave a Reply

Your email address will not be published.