ചിലരെ മാത്രം കൊതുകു കടിക്കുന്നു; ഇതിനു പിന്നിലെ കാരണം

ചിലരെ മാത്രം കൊതുകു കടിക്കുന്നു; ഇതിനു പിന്നിലെ കാരണം

Breaking News Health

ചിലരെ മാത്രം കൊതുകു കടിക്കുന്നു; ഇതിനു പിന്നിലെ കാരണം
എന്നെ മാത്രം കൊതുക് കടിക്കുന്നതിന് കാരണം എന്താണ്? കാലങ്ങളായി പലരും സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണിത്.

ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍ ‍. ഇതുവരെയായി നാം ധരിച്ചിരിക്കുന്നത് ചില രക്ത ഗ്രൂപ്പുകള്‍ കൊതുകുകളെ ആകര്‍ഷിക്കും. അവരെ മാത്രം കൊതുകുകള്‍ കടിക്കും എന്നാണ്.

എന്നാല്‍ ഇത് തെറ്റാണെന്നു കൂടി തെളിയിച്ചിരിക്കുകയാണ് ഗവേഷകര്‍ ‍. മനുഷ്യരുടെ ത്വക്കിലുള്ള ഗന്ധമാണ് കൊതുകുകളെ ആകര്‍ഷിക്കുന്നത്. ഇതാണ് ചിലരെ മാത്രം കൊതുക് കടിക്കുന്നത്.

റോക്ക് ഫെല്ലര്‍ യൂണിവേഴ്സിറ്റി മെമ്മോറിയല്‍ സ്ളോണ്‍ കെറ്ററിംഗ് കാന്‍സര്‍ സെന്റര്‍ ‍, വാപ്ളി ന്യൂറല്‍ സിസ്റ്റംസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹോവാര്‍ഡ് ഹ്യൂസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.

പഠന ഫലം ഒക്ടോബര്‍ 18-ന് സയന്റിഫിക് അമേരിക്കന്‍സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചര്‍മ്മത്തില്‍ ഉയര്‍ന്ന അളവില്‍ കാര്‍ബോക്യാലിക് ആസിഡുകളുള്ള ആളുകളെയാണ് കൊതുകുകള്‍ വിടാതെ പിന്തുടരുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ഈ സാന്നിദ്ധ്യം മനസ്സിലാക്കി കൊതുകുകള്‍ ഒരു കാന്തമെന്നപോലെ ആളുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നെന്നാണ് കണ്ടെത്തല്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.