വെസ്റ്റ് ബാങ്കില്‍ 3144 യഹൂദ കുടിയേറ്റ ഭവനങ്ങള്‍ക്ക് യിസ്രായേല്‍ അനുമതി

വെസ്റ്റ് ബാങ്കില്‍ 3144 യഹൂദ കുടിയേറ്റ ഭവനങ്ങള്‍ക്ക് യിസ്രായേല്‍ അനുമതി

Breaking News Middle East

വെസ്റ്റ് ബാങ്കില്‍ 3144 യഹൂദ കുടിയേറ്റ ഭവനങ്ങള്‍ക്ക് യിസ്രായേല്‍ അനുമതി
യെരുശലേം: പ്രശ്നബാധിത പ്രദേശമായ വെസ്റ്റ് ബാങ്കില്‍ 3144 യഹൂദ കുടിയേറ്റ ഭവനങ്ങള്‍ക്ക് അനുമതി നല്‍കി യിസ്രായേല്‍ സര്‍ക്കാര്‍ തീരുമാനം.

യിസ്രായേല്‍ തങ്ങളുടെ പൌരന്മാരെ പരമാവധി രാജ്യത്ത് പാര്‍പ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് നടപടി.

വിവിധ രാജ്യങ്ങളില്‍ നൂറ്റാണ്ടുകളായി കഴിഞ്ഞു വന്നിരുന്ന യഹൂദന്മാരെ രാജ്യത്തേക്കു മടക്കി വരുത്തി അവര്‍ക്ക് സുരക്ഷിത ഭവനമൊരുക്കുകയാണ് സര്‍ക്കാര്‍ ‍.

3144 കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കാനാണ് യിസ്രായേല്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഹൌസിങ് മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. 1300 ലധികം വീടുകള്‍ ഉടന്‍ നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചതായും മന്ത്രാലയം അറിയിച്ചു.

ബാക്കിയുള്ളവ പിന്നീട് നിര്‍മ്മിക്കും. യിസ്രായേലിന്റെ നടപടിയെ പലസ്തീന്‍ ശക്തമായി എതിര്‍ത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.