ഉറക്കത്തിനിടെ വീട്ടമ്മയുടെ കിടക്കയിലേക്ക് വീണത് കോടികളുടെ മൂല്യമുള്ള വസ്തു
കാനഡയിലെ രൂത്ത് ഹാമില്‍ട്ടന്‍ എന്ന സ്ത്രീയുടെ കിടക്കയിലേക്ക് അപ്രതീക്ഷിതമായി എത്തിയത് കോടികള്‍ വിലയുള്ള പാറക്കഷണം.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ താമസക്കാരിയായ രൂത്ത് രാവിലെ കിടക്കയില്‍നിന്നും ഉണര്‍ന്നപ്പോള്‍ മേല്‍ക്കൂരയില്‍ നിന്നും പ്രകാശം വരുന്നതായി കണ്ടു.
കട്ടിയേറിയ മേല്‍ക്കൂര തുളച്ചുകൊണ്ട് പ്രവേശിച്ച ഒരു പാറക്കഷണവും അവളുടെ കടിക്കയില്‍നിന്നും കണ്ടെത്തി. ശരീരത്തില്‍ വീഴാതെ തൊട്ടടുത്താണ് വീണത്. അതിനാല്‍ പരിക്കേല്‍ക്കാതെ രൂത്ത് രക്ഷപെടുകയായിരുന്നു.
കിടക്കയില്‍നിന്നും ലഭിച്ച പാറക്കഷണം എടുത്ത് പരിശേധിച്ച രൂത്ത് ഉടന്‍ സുരക്ഷാ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് 911 ലേക്ക് വിളിക്കുകയായിരുന്നു.
അടുത്ത് എവിടെയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നുണ്ടോ എന്നായിരുന്നു അവര്‍ ചോദിച്ചത്. ഇല്ല എന്ന മറുപടിയും പറഞ്ഞു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അന്നേദിവസം ഉല്‍ക്കകള്‍ വെളിച്ചം വിതറി ആകാശത്ത് സഞ്ചരിച്ചതിന്റെ സൂചന ലഭിച്ചു.
രൂത്തിനു ലഭിച്ച ഉല്‍ക്കശില കോടികള്‍ മൂവ്യമുള്ളതാണ്. ഉല്‍ക്കയുടെ ഒരു ഗ്രാമിനു 853 ഡോളര്‍ വിലയുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയിലെ ജോഷ്വാ ഹ്യുട്ടഗലാങ് എന്ന ആളിന്റെ വീടിന്റെ മേല്‍ക്കൂരയിലൂടെയും സമാനമായ ഉല്‍ക്കാ ശില വീണിരുന്നു.

