അന്ധവിശ്വാസവും അനാചരവും തടയാന്‍ സംസ്ഥാന ഗവണ്മെന്റ് നിയമനിര്‍മ്മാണത്തിന്

Breaking News Kerala

അന്ധവിശ്വാസവും അനാചരവും തടയാന്‍ സംസ്ഥാന ഗവണ്മെന്റ് നിയമനിര്‍മ്മാണത്തിന്
തിരുവനന്തപുരം: സംസ്ഥാനത്ത് അന്ധവിശ്വാസവും അനാചരവും തടയാനുള്ള നിയമ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍ ‍.

നിയമ പരിഷ്ക്കരണ കമ്മീഷന്‍ സമര്‍പ്പിച്ച കരട് ബില്‍ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. താമസിയാതെ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കി നിയമമാക്കാനാണ് ശ്രമം.

അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപാ പിഴയും ഉറപ്പാക്കുന്നതാണ് നിയമം.

മന്ത്രവാദം, കൂടോത്രം, നഗ്നരാക്കി നടത്തിക്കല്‍ ‍, പ്രേതബാധ ഒഴിപ്പിക്കല്‍ ‍, നിധി യേടിയുള്ള ഉപദ്രവം, ചികിത്സ തടയല്‍ തുടങ്ങിയവ ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്.

മന്ത്രവാദത്തിന്റെ പേരില്‍ ലൈംഗികമായി പീഢിപ്പിക്കലും കടുത്ത കുറ്റമാണ്. ഓരോന്നിനുമുള്ള ശിക്ഷ കരടില്‍ വിശദമാക്കിയിട്ടുണ്ട്. ഇങ്ങനെയൊരു ബില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കരട് ബില്‍ തയ്യാറാക്കാന്‍ ജസ്റ്റിസ് കെ.ടി തോമസ് ചെയര്‍മാനായ നിയമ പരിഷ്ക്കരണ കമ്മീഷനെ ചുമതലപ്പെടുത്തി.

ക്രിമിനല്‍ നടപടികളാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതിനാല്‍ ആഭ്യന്തര വകുപ്പിന്റെ കൂടി വിശദ പരിശോധന ആവശ്യമാണ്. തുടര്‍ന്നാണ് നിയമസഭയില്‍ അവതരിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.