പാക്കിസ്ഥാനില്‍ ക്രൈസ്തവരുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം; ചെറുത്തവരെ വെടിവെച്ചു

പാക്കിസ്ഥാനില്‍ ക്രൈസ്തവരുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം; ചെറുത്തവരെ വെടിവെച്ചു

Asia Breaking News Global

പാക്കിസ്ഥാനില്‍ ക്രൈസ്തവരുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം; ചെറുത്തവരെ വെടിവെച്ചു
ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ ക്രൈസ്തവ കുടുംബങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള മുസ്ളീങ്ങളുടെ ശ്രമത്തെ ചെറുത്തവര്‍ക്കുനേരെ വെടിവെയ്പ്.

9 വിശ്വാസികള്‍ക്ക് പരിക്കേറ്റു. ഒക്ടോബര്‍ 29-ന് പഞ്ചാബ് സംസ്ഥാനത്തെ വെഹാരി ജില്ലയിലെ ബുറേവാല നഗരത്തിനു സമീപമുള്ള തിക്കാനി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്.

മിഷണറിമാര്‍ നേരത്തെ നല്‍കിയ പൂര്‍വ്വ സ്വത്തിന്റെ ഉടമകളായ ക്രൈസ്തവരുടെ താമസഭൂമി മുസ്ളീങ്ങള്‍ വാങ്ങുവാന്‍ ശ്രമം നടത്തി വരികയായിരുന്നു. ഇതിനെ എതിര്‍ത്ത കുടുംബങ്ങള്‍ക്കു നേരെ കോപാകുലരായ ഭൂമാഫിയാ മുസ്ളീങ്ങള്‍ വെടിവെയ്ക്കുകയായിരുന്നു.

9 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 3 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. “അവര്‍ ഞങ്ങളെ കൊല്ലുമെന്നാണ് പറയുന്നത്. ഞങ്ങള്‍ക്കുനേരെ വെടിവെയ്ക്കുകയായിരുന്നു”. രാജ മസി എന്ന സ്ഥലം ഉടമ പരിഭവത്തോടെ പറഞ്ഞു.

മുസ്ളീങ്ങളായ ഭൂഉടമകള്‍ ക്രൈസ്തവരുടെ ഭൂമി നിര്‍ബന്ധപൂര്‍വ്വം വാങ്ങിക്കുവാനുള്ള ശ്രമത്തിനിടെയാണ് സാധാരണക്കാരായ വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷിയായ കമ്രാന്‍ മസി പറഞ്ഞു.

ഇത് പുതിയ സംഭവമല്ല, പാക്കിസ്ഥാനില്‍ ഇത്തരം സംഭവങ്ങള്‍ പതിവായിരിക്കുകയാണെന്നും ക്രൈസ്തവര്‍ പറഞ്ഞു. മുമ്പ് ക്രൈസ്തവ മിഷണറിമാര്‍ സാധുക്കളായ ക്രൈസ്തവര്‍ക്കു വാങ്ങി നല്‍കിയ ഭൂമിയാണിത്.

തലമുറകളായി ഇവര്‍ ഇവിടെ താമസിച്ചു വരികയാണ്. ഒക്രാര ഗ്രാമത്തിലും സമാനമായ സംഭവമുണ്ടായി. ഒക്ടോബര്‍ 9-ന് രണ്ടു ക്രൈസ്തവ സഹോദരങ്ങളും മുസ്ളീങ്ങളുടെ വെടിവെയ്പില്‍ കൊല്ലപ്പെട്ടു.

നിരവധി പേര്‍ക്ക് പരിക്കേറ്റതായും ക്രിസ്ത്യന്‍ ന്യൂനപക്ഷ സെല്‍ പ്രവര്‍ത്തകനായ ആഷിക് നാസ് ഖോക്കര്‍ പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ക്രൈസ്തവ നേതാക്കള്‍ സന്ദര്‍ശിച്ചു.