ഹരിയാനയില്‍ വീട്ടില്‍ ഇരുന്ന വിശ്വാസികള്‍ക്കു നേരെ ആക്രമണം

ഹരിയാനയില്‍ വീട്ടില്‍ ഇരുന്ന വിശ്വാസികള്‍ക്കു നേരെ ആക്രമണം

Breaking News India

ഹരിയാനയില്‍ വീട്ടില്‍ ഇരുന്ന വിശ്വാസികള്‍ക്കു നേരെ ആക്രമണം
ഗുരുഗ്രാം: ഹരിയാനയില്‍ വിജയ് എന്ന വിശ്വാസിയുടെ വീട്ടില്‍ ഇരുന്ന പാസ്റ്ററെയും സ്ത്രീകളെയും സുവിശേഷ വിരോധികള്‍ ആക്രമിച്ചു.

ആഗസ്റ്റ് 11-ന് ഫരീദബാദിലെ സരൂര്‍പൂര്‍ ഗ്രാമത്തില്‍ പാസ്റ്റര്‍ രാജേഷ് ഗുപ്ത നടത്തുന്ന പ്രാദേശിക സഭയുടെ അംഗങ്ങള്‍ക്കാണ് ആക്രമണം സംഭവിച്ചത്. 10 അംഗ സംഘം എത്തി ഭീഷണി മുഴക്കി പാസ്റ്ററെ കൈയ്യേറ്റം ചെയ്തു.

അപകടം മണത്ത പാസ്റ്റര്‍ രാജേഷ് സ്ഥലത്തുനിന്നും മാറി. ഈ അവസരത്തില്‍ പാസ്റ്ററുടെ ഭാര്യ, മകള്‍ ഉള്‍പ്പെടെ നാലുപേര്‍ ഉണ്ടായിരുന്നു. അക്രമികള്‍ കമ്പി, വടി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി സ്ത്രീകളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.

ആക്രമണത്തില്‍ നാലു പേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇതില്‍ സുഷമ, കുസുമം എന്നിവരുടെ പരിക്ക് മാരകമാണ്. നാലു പേരെയും ഫരീദബാദിലെ ലൈഫ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പാസ്റ്റര്‍ രാജേഷ് ഇവിടെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരു ദൈവസഭ രൂപീകൃതമായി.

അന്നുമുതല്‍ എതിര്‍പ്പുകളുമുണ്ടായി. ആക്രമണത്തിന്റെ തലേദിവസം ചിലര്‍ ഈ വീട്ടിലെത്തിഅതിക്രമം നടത്തിയിരുന്നു. ഇതിന്റെ പേരില്‍ പോലീസ് അന്വേഷണം നടക്കുമ്പോഴാണ് രണ്ടാമത്തെ ആക്രമണം.