എച്ച്ഐവിയുടെ മാരക ശേഷിയുള്ള പുതിയ വകഭേദം കണ്ടെത്തി

എച്ച്ഐവിയുടെ മാരക ശേഷിയുള്ള പുതിയ വകഭേദം കണ്ടെത്തി

Breaking News Europe

എച്ച്ഐ വിയുടെ മാരക ശേഷിയുള്ള പുതിയ വകഭേദം കണ്ടെത്തി
വാഷിംഗ്ടണ്‍ ‍: എച്ച്ഐവി വൈറസിന്റെ മാരക ശേഷിയുള്ള പുതിയ വകഭേദം നെതര്‍ലന്‍ഡ്സില്‍ കണ്ടെത്തിയെന്ന് ഓക്സ്ഫോര്‍ഡ് ഗവേഷകര്‍ ‍.

1980-90 കാലഘട്ടത്തിലാണ് ഇതിന്റെ ഉത്ഭവമെന്നും എന്നാല്‍ ആധുനിക ചികിത്സയുടെ ഗുണമേന്മകൊണ്ട് നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വി.ബി. വകഭേദത്തില്‍ മറ്റ് വകഭേദങ്ങളേക്കാള്‍ അഞ്ചര മടങ്ങ് അധികം വൈറസിന്റെ സാന്നിദ്ധ്യത്തിന് വരെ കാരണമാകാനുള്ള ശേഷിയുണ്ടെന്നാണ് വിലയിരുത്തുന്നത്.

ഇത് രോഗിയുടെ പ്രതിരോധശേഷിയെ വളരെവേഗം ഇല്ലാതാക്കും. എന്നാല്‍ മെച്ചപ്പെട്ട ചികിത്സാ സൌകര്യങ്ങളുടെ ലഭ്യതയില്‍ വി.ബി വകഭേദം ബാധിച്ചവര്‍ക്ക് ആരോഗ്യനിലയില്‍ വേഗം പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ എപി ഡെമോളജിസ്റ്റ് ക്രിസ് പൈമന്റ് വ്യക്തമാക്കി.

ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സാമ്പിളുകളില്‍ വി.ബി. വകഭേദം കണ്ടെത്തിയത് 109 പേരിലാണ്. ഇതില്‍ നാലു പേര്‍ മാത്രമാണ് നെതര്‍ലാന്‍ഡ്സിനു പുറത്തുനിന്നുള്ളവര്‍ ‍.

പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്നത് സ്വാഭാവികമാണ്. എന്നാല്‍ മാരകശേഷിയുള്ളവയെ കണ്ടെത്തുന്നത് അപകട സൂചനയാണെന്നും ഗവേഷകര്‍ സൂചിപ്പിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.