ലോകത്തെ ഭൂരിപക്ഷവും ദൈവത്തില്‍ വിശ്വസിക്കുന്നവരെന്ന് ഗവേഷണം

ലോകത്തെ ഭൂരിപക്ഷവും ദൈവത്തില്‍ വിശ്വസിക്കുന്നവരെന്ന് ഗവേഷണം

Breaking News Europe

ലോകത്തെ ഭൂരിപക്ഷവും ദൈവത്തില്‍ വിശ്വസിക്കുന്നവരെന്ന് ഗവേഷണം

വിശ്വാസം, ദൈവം എന്നിവയെക്കുറിച്ചുള്ള മനോഭാവങ്ങളെക്കുറിച്ചുള്ള അഭൂതപൂര്‍വ്വമായ ഒരു ഗവേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവരികയുണ്ടായി. ലോകത്തെമ്പാടുമുള്ള മിക്ക ആളുകള്‍ക്കും ദൈവം ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഇതു സൂചിപ്പിക്കുന്നു.

ബ്രിട്ടീഷ് ആന്‍ഡ് ഫോറിന്‍ ബൈബിള്‍ സൊസൈറ്റി (ബിഎഫ്ബിഎസ്) യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റി (യു.ബിഎസ്) എന്നിവയ്ക്കായി ഗാലപ് നടത്തിയ ഗവേഷണത്തിന്റെ ഭാഗമായി മൂന്നു വര്‍ഷത്തിനിടെ 85 രാജ്യങ്ങളിലായി 90,000 ആളുകളില്‍നിന്ന് ബൈബിളിനെയും വിശ്വാസത്തെയും കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളെക്കുറിച്ച് ആഴത്തില്‍ ചോദിക്കുകയുണ്ടായി.

പത്മോസ് ഇനിഷ്യേറ്റീവ് എന്നറിയപ്പെടുന്ന ഗവേഷണം ലോകത്തെ ഏഴ് ക്ളസ്റ്ററുകള്‍ അല്ലെങ്കില്‍ ദൌത്യ സന്ദര്‍ഭങ്ങളായി വിഭജിച്ചു. ക്ളസ്റ്റര്‍ 1-ല്‍ പാക്കിസ്ഥാന്‍ പോലുള്ള സ്ഥലങ്ങളും ഉള്‍പ്പെടുന്നു.

കൂടാതെ ബൈബിള്‍ ഇടപെടലിനു സാമ്പത്തിക തടസ്സങ്ങളും കുറഞ്ഞ വിഭവശേഷിയുള്ള ക്രിസ്ത്യന്‍ ന്യൂനപക്ഷമുള്ള ഒരു ഭൂരിപക്ഷ മുസ്ളീം സന്ദര്‍ഭം എന്നാണ് നിര്‍വ്വചിക്കപ്പെട്ടത്. യു.കെ.യില്‍ 62 ശതമാനം പേര്‍ ദൈവത്തില്‍ വിശ്വസിക്കുന്നു.

ഏഷ്യയിലെ ചില ഭാഗങ്ങളില്‍ 56 ശതമാനത്തിലധികം ആളുകള്‍ ബൈബിളിനെക്കുറിച്ച് കേട്ടിട്ടില്ല. ലോകത്തിലെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ നാലിലൊന്ന് പേര്‍ക്കും ഇപ്പോഴും അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലുള്ള ബൈബിള്‍ ഇല്ലെന്നും ഗവേഷണത്തില്‍ പറയുന്നു.

കുട്ടികള്‍ ബൈബിള്‍ കഥകള്‍ അറിവാന്‍ താല്‍പ്പര്യം കാട്ടുന്നു. ആഗോള തലത്തില്‍ പ്രതികരിച്ചവരില്‍ 70 ശതമാനം ഇത് സമ്മതിച്ചു. ക്രിസ്ത്യാനികളല്ലാത്ത പത്തില്‍ ഒരാള്‍ക്ക് ബൈബിളിനെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യമുണ്ടായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.