മതനിന്ദാ കേസുകളില്‍ പാക്കിസ്ഥാനില്‍ റെക്കോര്‍ഡ് വര്‍ദ്ധന

മതനിന്ദാ കേസുകളില്‍ പാക്കിസ്ഥാനില്‍ റെക്കോര്‍ഡ് വര്‍ദ്ധന

Asia Breaking News Top News

മതനിന്ദാ കേസുകളില്‍ പാക്കിസ്ഥാനില്‍ റെക്കോര്‍ഡ് വര്‍ദ്ധന

ലാഹോര്‍: പാക്കിസ്ഥാനില്‍ 2024-ല്‍ രജിസ്റ്റര്‍ ചെയ്ത മതനിന്ദാ കേസുകളുടെ എണ്ണം 344. ഇത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് വര്‍ദ്ധനയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് (സിഎസ്ജെ) പുറത്തിറക്കിയ വാര്‍ഷിക മനുഷ്യാവകാശ നിരീക്ഷകരുടെ റിപ്പോര്‍ട്ട് പ്രകാരം 344 പുതിയ മതനിന്ദാ കേസുകളില്‍ 7 ശതമാനം പ്രതികളും മുസ്ളീങ്ങളും 6 ശതമാനം ക്രിസ്ത്യാനികളും 9 ശതമാനം ഹിന്ദുക്കളും 14 ശതമാനം അഹമ്മദീയരുമാണ്.

ദൈവനിന്ദാ നിയമങ്ങളുടെ നഗ്നമായ ആയുധവല്‍ക്കരണം പീഢനം, മതപരമായ അസഹിഷ്ണുത, വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയ്ക്ക് വഴിയൊരുക്കി. റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്ളാമിലെ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കുടുംബം, ഭാര്യമാര്‍, കൂട്ടാളികള്‍, നാല് ഖലീഫമാര്‍ എന്നിവരുള്‍പ്പെടെയുള്ള വ്യക്തികളോടുള്ള അനാദരവുമായി മതനിന്ദാ നിയമങ്ങളിലെ സെക്ഷന്‍ 298 എ ആയിരുന്നു ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വകുപ്പ്.

കഴിഞ്ഞ വര്‍ഷം 128 പേര്‍ക്കെതിരെ ഈ വകുപ്പ് പ്രകാരം കുറ്റം ചുമത്തി. 1994-നും 2024-നും ഇടയില്‍ മതനിന്ദ ആരോപണങ്ങളെത്തുടര്‍ന്ന് കുറഞ്ഞത് നീതിന്യായ വ്യവസ്ഥകള്‍ക്കു പുറത്ത് അനേകര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതില്‍ 67 മുസ്ളീങ്ങള്‍, 26 ക്രിസ്ത്യാനികള്‍, അഹമ്മദീയര്‍ 7, ഒരു ഹിന്ദു, ഒരു ബുദ്ധമതക്കാരന്‍ എന്നിങ്ങനെയാണ് കണ്ടെത്തലുകള്‍.

ന്യൂനപക്ഷ പെണ്‍കുട്ടികളെയും സ്ത്രീകളെയും നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്ന വിഷയത്തില്‍ 2021 ജനുവരി മുതല്‍ 2024 ഡിസംബര്‍ വരെ പാക്കിസ്ഥാനില്‍ കുറഞ്ഞത് 421 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഇരകളില്‍ 282 ഹിന്ദു പെണ്‍കുട്ടികള്‍, 132 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍, 2 സിഖ് പെണ്‍കുട്ടികള്‍ ഉണ്ട്. ഇരകളില്‍ 71 ശതമാനവും പ്രായപൂര്‍ത്തിയാകാത്തവരാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.