ഡിജെ പാട്ടിന്റെ അമിത ശബ്ദം കേട്ട് ഫാമിലെ 140 കോഴികള്‍ അറ്റാക്ക് വന്നു ചത്തു

ഡിജെ പാട്ടിന്റെ അമിത ശബ്ദം കേട്ട് ഫാമിലെ 140 കോഴികള്‍ അറ്റാക്ക് വന്നു ചത്തു

Breaking News India

ഡിജെ പാട്ടിന്റെ അമിത ശബ്ദം കേട്ട് ഫാമിലെ 140 കോഴികള്‍ അറ്റാക്ക് വന്നു ചത്തു

സുല്‍ത്താന്‍പൂര്‍: വിവാഹഘോഷ യാത്രയിലെ ഡിജെ പാട്ടിന്റെ അമിത ശബ്ദം കേട്ടു ഫാമിലെ 140 കോഴികള്‍ കൂട്ടത്തോടെ ചത്തു.

യു.പി.യിലെ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ കുദ്വാറില്‍ ഫാം ഉടമയായ സുബിര്‍ അലിയുടെ കോഴികളാണ് ചത്തത്. ഏപ്രില്‍ 25-ന് രാത്രി 9.30 ഓടെയാണ് സംഭവം.

പ്രദേശവാസിയായ ബബ്ബന്‍ വിശ്വകര്‍മ്മയുടെ മകളുടെ വിവാഹ ഘോഷയാത്ര സാബിറിന്റെ പൌള്‍ട്രി ഫാമിന് സമീപത്തുകൂടി കടന്നു പോയിരുന്നു.

ഘോഷയാത്രയില്‍ ഡിജെ ഉപയോഗിച്ച് അമിത ശബ്ദത്തില്‍ പാട്ട് വെച്ചിരുന്നതായും അത് കേട്ട് പരിഭ്രാന്തരായ കോഴികള്‍ കൂട്ടത്തോടെ ചത്തുവെന്ന് ആരോപിച്ച് സാബര്‍ പോലീസില്‍ പരാതി നല്‍കി.

ശബ്ദം കുറയ്ക്കാന്‍ താന്‍ ആവശ്യപ്പെട്ടുവെങ്കിലും സംഘം തയ്യാറായില്ലെന്നും ഡിജെയുടെ ഉയര്‍ന്ന ശബ്ദം താങ്ങുവാനാവാതെ കോഴികള്‍ ഹൃയാഘാതം മൂലമാണ് ചത്തതെന്നും ഉടമ പറഞ്ഞു.

ഡിജെ ഓപ്പറേറ്ററായ കവിയാദുവിനെതിരെയാണ് കുദ്വാര്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്.

ഉയര്‍ന്ന ശബ്ദ തരംഗങ്ങള്‍ പക്ഷികളിലും മൃഗങ്ങളിലും കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നും ഇത് മരണത്തിനു വരെ കാരണമാകുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.