മതനിന്ദാ കുറ്റം: പാക്കിസ്ഥാന്‍ ജയിലിലുള്ള 40 പേരെ വിട്ടയയ്ക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി

മതനിന്ദാ കുറ്റം: പാക്കിസ്ഥാന്‍ ജയിലിലുള്ള 40 പേരെ വിട്ടയയ്ക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി

Breaking News Europe Top News

മതനിന്ദാ കുറ്റം: പാക്കിസ്ഥാന്‍ ജയിലിലുള്ള 40 പേരെ വിട്ടയയ്ക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടണ്‍ ഡി.സി.: മതനിന്ദാകുറ്റം ആരോപിച്ച് വര്‍ഷങ്ങളായി ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 40 പേരെ ഉടന്‍ വിട്ടയയ്ക്കണമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

അന്തര്‍ദ്ദേശീയ മതസ്വാതന്ത്യ്രം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദഹം.
മതനിന്ദാകുറ്റം ചുമത്തി അസിയ ബീവി എന്ന ക്രൈസ്തവ വീട്ടമ്മയെ 8 വര്‍ഷത്തോളം ജയിലില്‍ പാര്‍പ്പിച്ചിരുന്നു.

അവരെ കുറ്റ വിമുക്തമാക്കിയ കാര്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതുപോലെ 40-ഓളം പേര്‍ ഇനിയും പാക് ജയിലില്‍ നരകയാതന അനുഭവിക്കുന്നുണ്ടെന്നും അവരെ ഉടന്‍ വിട്ടയയ്ക്കണമെന്നും പോംപിയോ ആവശ്യപ്പെട്ടു.