മാനസീകാരോഗ്യ രോഗശാന്തി ദൈവവചനത്തിലൂടെ സാദ്ധ്യമാണെന്ന് നാഡീ ശാസ്ത്രം സ്ഥിരീകരിക്കുന്നു.
യു.എസിലെ പ്രമുഖ ന്യൂറോളജിസ്റ്റായ ഡോ. ഡബ്ള്യു. ലീ വാറന്‍ തന്റെ ദി ലൈഫ് ചേഞ്ചിംഗ് ആര്‍ട്ട് ഓഫ് സെല്‍ ബ്രെയിന്‍ സര്‍ജറി: കണക്ടിംഗ് ന്യൂറോ സയന്‍സ് ആന്‍ഡ് ഫെയ്ത്ത് ടു റാഡിക്കല്‍ ട്രാന്‍സ്ഫോം യുവര്‍ ലൈഫ് എന്ന പുസ്കത്തില്‍ തന്റെ വൈദ്യ ശുശ്രൂഷാ വേളകളിലെ പരിചയവും അനുഭവങ്ങളും കൂട്ടിയിണക്കി നടത്തിയ ഗവേഷണങ്ങളില്‍ ബൈബിള്‍ നിര്‍വ്വചനം വ്യക്തമാക്കുന്ന രോഗശാന്തിയും മാനസിക സൌഖ്യവും സത്യമാണെന്ന് നാഡീ ശാസ്ത്രം സ്ഥിരീകരിക്കുന്നതായി വെളിപ്പെടുത്തി.
അഞ്ച് അമേരിക്കക്കാരില്‍ ഒരാള്‍ക്ക് നിലവില്‍ വിഷാദം, ഉല്‍ക്കണ്ഠ, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ മാനസീക രോഗങ്ങള്‍ പിടിപെടുന്നു.
ഇത് തന്നെ ചിന്തിപ്പിച്ചു. താന്‍ നടത്തിയ കണ്ടെത്തലില്‍ ഫിലിപ്യ ലേഖനം 4-ലെ എപ്പോഴും കര്‍ത്താവില്‍ സന്തോഷിക്കാനും ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതെന്നും പ്രാര്‍ത്ഥനയും യാചനകളും സ്ത്രോത്രങ്ങളും ദൈവസന്നിധിയില്‍ ചെല്ലുമ്പോള്‍ ദൈവസമാധാനവും രോഗസൌഖ്യവും ലഭിക്കുമെന്നുമുള്ള തിരുവചനം ന്യൂറോ സയന്‍സിലൂടെ സാദ്ധ്യമാണെന്ന് തെളിയിച്ചു.
2 കൊരിന്ത്യര്‍ 10:5-മത്തെ വാക്യവും ലീ വാറന്‍ എടുത്തു പറയുന്നു. എല്ലാ ചിന്തകളും ക്രിസ്തുവിനോടുള്ള അനുസരണത്തില്‍ അടിമപ്പെടുത്തുക അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
നിങ്ങള്‍ ചിന്തിക്കുന്നത് മാറ്റാന്‍ തയ്യാറാകുമ്പോള്‍ തന്നെ നിങ്ങളുടെ മസ്തിഷ്ക്കം മാറാന്‍ തയ്യാറാകും എന്നാണ് സാരം.

