യുവ മിഷണറി ദമ്പതികളും മക്കളും അപകടത്തില്‍ മരിച്ചു

Breaking News Global Top News USA

ജപ്പാനില്‍ മിഷന്‍ പ്രവര്‍ത്തനത്തിനു പോകുവാനായി തയ്യാറെടുത്തിരുന്ന യുവ മിഷണറി ദമ്പതികളും മക്കളും അപകടത്തില്‍ മരിച്ചു.
കൊളറാഡോ: ജപ്പാനിലേക്കു മിഷന്‍ പ്രവര്‍ത്തനത്തിനായി പോകുവാനായി തയ്യാറെടുത്തിരുന്ന യുവ അമേരിക്കന്‍ മിഷണറി ദമ്പതികളും 3 പിഞ്ചു കുഞ്ഞുങ്ങളും കാര്‍ അപകടത്തില്‍ മരിച്ചു.

യു.എസിലെ കൊളറാഡോയിലെ സെന്‍റ് പോള്‍ സ്വദേശികളായ ജാമിസണ്‍ (29), ഭാര്യ കത്രീന പാല്‍സ് (29), മക്കളായ എസ്ര (3), വയലറ്റ് (1), കാല്‍വിന്‍ (2 മാസം) എന്നിവരാണ് ദാരുണമായി മരിച്ചത്.

ദമ്പതികള്‍ ഇരുവരും അടുത്ത ആഴ്ചയില്‍ ജപ്പാനിലെ നഗോയയിലെ ക്രൈസ്റ്റ് ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ജപ്പാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുവാനായി പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനു മുന്നോടിയായി യു.എസിലെ ഹെബ്രസ്ക്കയിലെ സ്ഥാപനത്തിലേക്ക് വീട്ടില്‍നിന്നും കാറില്‍ പോകുകയായിരുന്നു. ഇവിടെ അത്യാവശ്യം ജപ്പാന്‍ ഭാഷ പഠിക്കുകയായിരുന്നു ഇരുവരും. അന്ന് അവസാന ക്ലാസുകൂടിയായിരുന്നു. അതിനാലാണ് കുഞ്ഞുങ്ങളേയും കൂട്ടിയത്.

ഇന്റര്‍ സ്റ്റേറ്റ് 80 ഹൈവേയില്‍ക്കൂടി പോകുമ്പോള്‍ ബ്രൂലില്‍വച്ച് ഒരു ട്രക്ക് വന്ന് കാറില്‍ ഇടിക്കുകയായിരുന്നു. വീട്ടില്‍നിന്നും അവര്‍ 4 മൈല്‍ ദൂരം മാത്രമേ സഞ്ചരിച്ചിരുന്നുള്ളു. യേശുക്രിസ്തുവിന്റെ സുവിശേഷം ആരും കേട്ടിട്ടില്ലാത്ത സ്ഥലത്ത് എത്തിക്കുക എന്ന ദര്‍ശനത്തോടെയായിരുന്നു യുവ ദമ്പതികള്‍ ജപ്പാനിലേക്കു പോകുവാനായി തയ്യാറെടുത്തിരുന്നത്. പക്ഷേ ദൈവഹിതം മറിച്ചായിരുന്നു. ജാമിസന്റെ പിതാവ് മിക്ക് വിതുമ്പലോടെ പറഞ്ഞു. ഇരുവരും സമര്‍പ്പിത വ്യക്തിത്വത്തിന്റെ ഉടമകളായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

1 thought on “യുവ മിഷണറി ദമ്പതികളും മക്കളും അപകടത്തില്‍ മരിച്ചു

Leave a Reply

Your email address will not be published.