ചര്‍ച്ചില്‍ പോലീസ് റെയ്ഡ്

Breaking News Global Top News

ചൈനയില്‍ ഹൗസ് ചര്‍ച്ചില്‍ പോലീസ് റെയ്ഡ്; 30 വിശ്വാസികളെ കസ്റ്റഡിയിലെടുത്തു
ഗുവാങ്ഡങ്: ചൈനയിലെ ഗുവാങ്ഡങ് പ്രവിശ്യയില്‍ ഹൗസ് ചര്‍ച്ചില്‍ പോലീസ് നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് 30 വിശ്വാസികളെ കസ്റ്റഡിയിലെടുത്തു.

ഒലിവ് ട്രീ ചര്‍ച്ചിന്റെ സഭായോഗം ഒരു വീട്ടില്‍ നടക്കവേ ഒരു സംഘം പോലീസുകാരെത്തി പരിശോധന നടത്തുകയും പാസ്റ്റര്‍മാര്‍ ഉള്‍പ്പെടെ 30 വിശ്വാസികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സഭാ പാസ്റ്റര്‍ ജിയാങ് ജിയാന്‍ പിങ്ങിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. എല്ലാവരേയും പോലീസ് പ്രാദേശിക സ്റ്റേഷനിലെത്തിച്ചു. പാസ്റ്ററുടെ പ്രായമായ മാതാവ് ക്ഷീണിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. 4 പേരെ ഒഴികെ എല്ലാവരേയും പിറ്റേദിവസം മോചിപ്പിച്ചു.

എന്നാല്‍ പാസ്റ്ററേയും മറ്റു മൂന്നു പേരേയും 4 ദവസം ജയിലില്‍ അടച്ചു. ചര്‍ച്ചിലെ രേഖകളും, സാധന സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.