ശരീരഭാരം കുറയ്ക്കാന്‍ കറിവേപ്പില
ശരീരഭാരം കുറയ്ക്കാന്‍ പലരും മെഡിസിനുകളും വ്യായാമങ്ങളും നടത്താറുണ്ട്. എന്നാല്‍ വീട്ടുവളപ്പില്‍ സുലഭമായി ലഭിക്കുന്ന കറിവേപ്പിലകൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബസോള്‍ ആല്‍ക്കലോയിഡുകള്‍ കൊഴുപ്പ് അടിയുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ആന്റീഓക്സിഡന്റുകളാല്‍ സമ്പന്നമായ കറിവേപ്പിലയില്‍ ഫ്ളവനോയിഡുകള്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്.
പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കറിവേപ്പിലയ്ക്ക് കഴിയുന്നു.
പ്രമേഹ രോഗികള്‍ കറിവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ സഹായിക്കും.
കറിവേപ്പില വെള്ളിത്തിലിട്ട് തിളപ്പിച്ച് തേനും ചേര്‍ത്ത് കുടിക്കുന്നത് ശരീരഭാരം കുറയുന്നതിന് ഏറെ ഫലപ്രദമാണ്.

