നാസികളില്‍നിന്നും രക്ഷപെട്ട യഹൂദന്‍ പ്രത്യുപകാരമായി ക്രൈസ്തവരെ രക്ഷിക്കുന്നു

Breaking News Global Middle East

നാസികളില്‍നിന്നും രക്ഷപെട്ട യഹൂദന്‍ പ്രത്യുപകാരമായി ക്രൈസ്തവരെ രക്ഷിക്കുന്നു
ലണ്ടന്‍ ‍: വെയ്ഡന്‍ ഫെല്‍ഡ് പ്രഭു (ജോര്‍ജ്ജ് വെയ്ഡന്‍ ഫെല്‍ഡ്) എന്ന യഹൂദന്‍ പ്രതികൂല സമയത്ത് തന്നെ രക്ഷിച്ച ക്രൈസ്തവരെ ഇപ്പോള്‍ ഒരു കടപ്പാടായി കണ്ടുകൊണ്ട് രക്ഷിക്കുന്നു.

 

തനിക്ക് ബാല്യത്തില്‍ നേരിട്ട അതേ ദുരനുഭവം ക്രൈസ്തവ സമൂഹത്തിനും നേരിടുന്നു. അവര്‍ക്ക് ഒരു തുണയായി തന്റെ വാര്‍ദ്ധക്യകാലം ചെലവിടുന്നു ഇപ്പോള്‍ ഈ 95 കാരന്‍ ‍. രണ്ടാം ലോകമഹായുദ്ധകാലത്തിന് (1938) ഒരു വര്‍ഷം മുമ്പാണ് ജോര്‍ജ്ജ് വെയ്ഡന്‍ ഫെല്‍ഡ് ക്രൈസ്തവരുടെ കാരുണ്യം അനുഭവിച്ചറിഞ്ഞത്.

 

ഹിറ്റ്ലറുടെ നാസിപ്പട ലോകമെങ്ങും യഹൂദരെ കൂട്ടക്കൊല നടത്തുന്ന സമയം ഓസ്ട്രിയായിലെ വിയന്നയില്‍ ജനിച്ച വെയ്ഡന്‍ ഫെല്‍ഡ്, അന്ന് തനിക്ക് 5 വയസ്സ് മാത്രം, നാസിപ്പടയുടെ യഹൂദ പീഢയില്‍നിന്നും ക്രൈസ്തവര്‍ യഹൂദന്മാരെ രഹസ്യമായി തീവണ്ടികളില്‍ ബ്രിട്ടണിലേക്കു രക്ഷപെടുത്തുന്ന കാലം, ഈ കൂട്ടത്തില്‍ വെയ്ഡന്‍ ഫെല്‍ഡും ക്രൈസ്തവ സംഘടനയുടെ അഭയാര്‍ത്ഥിയായി ബ്രിട്ടണിലെത്തി.

 

അവിടെ ഭക്ഷണവും വസ്ത്രവും ലഭിച്ചു. പിന്നീട് ബ്രിട്ടണില്‍ വളര്‍ന്നു. ഒരു എഴുത്തുകാരനും ക്രമേണ ഒരു പുസ്തക പ്രസാധക സ്ഥാപനത്തിന്റെ ഉടമയും വ്യവസായിയുമായിത്തീര്‍ന്നു. തന്റെ വെയ്ഡന്‍ ഫെല്‍ഡ് ആന്‍ഡ് നിക്കോള്‍സണ്‍ സ്ഥാപനത്തിന്റെ തലപ്പത്ത് ഇപ്പോഴും ഊര്‍ജ്ജസ്വലനായി പ്രവത്തിക്കുന്നു. തന്നെ ബാല്യത്തില്‍ രക്ഷിച്ച ക്രൈസ്തവ സമൂഹത്തെ ഒരിക്കലും താന്‍ മറന്നില്ല. അവര്‍ മറ്റൊരു രാജ്യത്ത് താനും തന്റെ സഹാദരങ്ങളും അനുഭവിച്ച പീഢനം തന്നെ ഇന്ന് അനുഭവിക്കുന്നു.

 

ഇറാക്കിലും സിറിയയിലും ഐ.എസ്. തീവ്രവാദികള്‍ നടത്തുന്ന മനുഷ്യ ധ്വംസനത്തില്‍ ഇരയാകുന്ന, എല്ലാം നഷ്ടപ്പെട്ടു, ആശയറ്റ ക്രൈസ്തവരെ രക്ഷിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ വെയ്ഡന്‍ ഫെല്‍ഡ്. സ്വന്തം പണം മുടക്കി ക്രൈസ്തവരെ പോളണ്ട് തുടങ്ങി പല രാജ്യങ്ങളിലേക്ക് വിമാനത്തില്‍ കയറ്റി അഭായാര്‍ത്ഥികളായി അയച്ചു സഹായിച്ചുകൊണ്ടിരിക്കുന്നു.

 

ഇത്തരത്തില്‍ 2000ത്തോളം ക്രൈസ്തവരെ തീവ്രവാദികളില്‍നിന്നും രക്ഷപെടുത്തി. ഇതിനു വെയ്ഡന്‍ പറയുന്ന മറുപടി: എന്നെ രക്ഷിച്ച സമൂഹത്തിനുള്ള പ്രത്യുപകാരം. ഒരു കടം ഉണ്ടായിരുന്നു അത് വീട്ടിക്കൊണ്ടിരിക്കുന്നു എന്നു മാത്രം. അത് ഇനിയും തുടരും വെയ്ഡന്‍ പറയുന്നു.

Leave a Reply

Your email address will not be published.