കാമറൂണില്‍ 7 ക്രൈസ്തവരെ കൊലപ്പെടുത്തി, 21 പേരെ തട്ടിക്കൊണ്ടുപോയി

കാമറൂണില്‍ 7 ക്രൈസ്തവരെ കൊലപ്പെടുത്തി, 21 പേരെ തട്ടിക്കൊണ്ടുപോയി

Africa Breaking News Europe

കാമറൂണില്‍ 7 ക്രൈസ്തവരെ കൊലപ്പെടുത്തി, 21 പേരെ തട്ടിക്കൊണ്ടുപോയി
വടക്കന്‍ കാമറൂണില്‍ ക്രൈസ്തവ ഗ്രാമങ്ങളില്‍ ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പായ ബോക്കോഹറാമിന്റെ ആക്രമണത്തില്‍ 7 പേര്‍ മരിക്കുകയും 21 പേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു.

മായോ സാവ ജില്ലയിലെ കോട്ട്സെറക്കില്‍ ഡിസംബര്‍ 1-ന് ഒരു ശവ സംസ്ക്കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കു നേരെ തിവ്രവാവാദികള്‍ നടത്തിയ വെടിവെയ്പില്‍ 4 പേര്‍ മരിച്ചു. 3 പേര്‍ക്കു പരിക്കേറ്റു. തൊട്ടടുത്ത രാത്രിയില്‍ സാങ്കോള ഗ്രാമത്തില്‍ മറ്റൊരു സംഘം നടത്തിയ വെടിവെയ്പിലും 3 പേര്‍ മരിച്ചു. ക്രൈസ്തവരുടെ വീടുകള്‍ തീയിടുകയും ഭക്ഷണം, പാത്രങ്ങള്‍ എന്നിവ മോഷ്ടിച്ചുകൊണ്ടു പോവുകയും ചെയ്തു.

ഡിസംബര്‍ 5-ന് മബറക്കി ഗ്രാമത്തില്‍ എത്തി അതിക്രമങ്ങള്‍ നടത്തി. ഇവിടെനിന്നും 21 കുട്ടികളെ തട്ടിക്കൊണ്ടുപോയി. ഇതില്‍ 9 പേര്‍ പെണ്‍കുട്ടികളും 12 പേര്‍ ആണ്‍കുട്ടികളുമാണ്. ബോക്കോഹറാമിന്റെ സായുധ സേനകളില്‍ ചേര്‍ത്തു പരിശീലനം നടത്താനാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്.

നിര്‍ബന്ധിത മതപരിവര്‍ത്തനം, ആക്രമണം, കൊള്ളയടിക്കല്‍ എന്നിവ മൂലം ക്രൈസ്തവര്‍ വളരെ വിഷമത്തിലാണ്. നൈജീരിയായുടെ തൊട്ടയല്‍ രാജ്യമായ കാമറൂണില്‍ തീവ്രവാദികള്‍ അതിര്‍ത്തി കടന്നെത്തിയാണ് ക്രൈസ്തവരെ ആക്രമിക്കുന്നത്.