ടെക് മേഖലയില്‍ ഒറ്റ മാസത്തില്‍ മാത്രം ജോലി നഷ്ടമായത് 4000 പേര്‍ക്ക്, എഐ എന്ന് റിപ്പോര്‍ട്ടുകള്‍

ടെക് മേഖലയില്‍ ഒറ്റ മാസത്തില്‍ മാത്രം ജോലി നഷ്ടമായത് 4000 പേര്‍ക്ക്, എഐ എന്ന് റിപ്പോര്‍ട്ടുകള്‍

Breaking News Global

ടെക് മേഖലയില്‍ ഒറ്റ മാസത്തില്‍ മാത്രം ജോലി നഷ്ടമായത് 4000 പേര്‍ക്ക്, എഐ എന്ന് റിപ്പോര്‍ട്ടുകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാനവരാശിയെ തുടച്ചു നീക്കുമെന്ന് അതിന്റെ നിര്‍മ്മാതാക്കള്‍ തന്നെ മുന്നറിയിപ്പു നല്‍കുന്നതിനിടയില്‍ എഐയുടെ ഭവിഷ്യത്ത് ശരിക്കും അനുഭവിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്.

ടെക് മേഖലയില്‍ മെയ് മാസത്തില്‍ മാത്രം ജോലി നഷ്ടമായത് 4000 പേര്‍ക്കാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനു കാരണമായി പറയുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

വിവിധ സ്ഥപനങ്ങള്‍ എഐ സാങ്കേതികതയെ കൂടുതലായി ആശ്രയിച്ച് തുടങ്ങിയതോടെ 80000 പേരെയാണ് വിവിധ കാരണങ്ങള്‍ കാണിച്ച് ജോലിയില്‍നിന്നും പിരിച്ചുവിട്ടതെന്നാണ് പുറത്തു വരുന്ന കണക്കുകള്‍ ‍.

എഐ ടൂളുകളും, ചാറ്റ് ജിപിടിയും, ബാര്‍ഡ് ആന്‍ഡ് ബിംഗ് അടക്കമുള്ളവയുമാണ് ടെക് മാര്‍ക്കറ്റിലെ ജീവനക്കാരെ തൊഴില്‍ രഹിതരാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗൂഗിളും, മൈക്രോസോഫ്റ്റും അവരുടേതായ എഐ ടൂളുകള്‍ ഫെബ്രുവരിയിലാണ് അവതരിപ്പിച്ചത്.

സാമ്പത്തിക സാഹചര്യങ്ങളും സാമ്പത്തിക വെട്ടിച്ചുരുക്കലുകളും സ്ഥാപനത്തിന്റെ പുനര്‍ സജ്ജീകരണം, മറ്റു കമ്പനികളുമായി സംയോജിക്കല്‍ അടക്കം നിരവധി കാരണങ്ങള്‍ തൊഴിലാളികളോട് പറയുന്നുണ്ടെങ്കിലും എഐ ടെക്നോളജി സ്ഥാപനങ്ങളെ വെട്ടിച്ചുരുക്കളിലേക്ക് നയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്നത്.

ഇന്ത്യയിലെ നാലിലൊന്ന് ആളുകളും എഐയെ കഴിയുന്നത്ര ജോലികള്‍ ഏല്‍പ്പിക്കാന്‍ തയ്യാറാണെന്നാണ് അടുത്തിടെ പുറത്തുവന്ന മൈക്രസോഫ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യയില്‍നിന്നുള്ള 1000 പേര്‍ ഉള്‍പ്പെട 31 രാജ്യങ്ങളിലായി 31,000 ആളുകളിലായി നടത്തിയ സര്‍വ്വേയെ അടിസ്ഥാനമാക്കിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.