മീനും ഇറച്ചിയും എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം?

മീനും ഇറച്ചിയും എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം?

Health

മീനും ഇറച്ചിയും എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം?

നമ്മുടെ നിത്യ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത രണ്ട് പ്രധാന വിഭവങ്ങളാണ് മീനും ഇറച്ചിയും.

അതുകൊണ്ടുതന്നെ നാം വളരെ പ്രാധാന്യത്തോടുകൂടിത്തന്നെയാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കുന്നത്.

എന്നാല്‍ ഇവ എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കാം എന്നതിനെപ്പറ്റി നമ്മള്‍ നന്നായി അറിഞ്ഞിരിക്കണം.

മീനും ഇറച്ചിയും മാത്രമല്ല മറ്റു ഭക്ഷണമായാലും നാലു ദിവസത്തില്‍ കൂടുതല്‍ വച്ചിരുന്ന് ഉപയോഗിക്കരുത്.

പല ഭക്ഷണ സാധനങ്ങളും മൂന്നു ദിവസം കഴിയുമ്പോഴേ ചീഞ്ഞു തുടങ്ങഉം. ചിലത് 5 ദിവസം വരെ കേടുകൂടാതെ ഇരിക്കുകയും ചെയ്യും.

കഴിവതും പ്ളാസ്റ്റിക് പെട്ടികള്‍ ഉപയോഗിക്കാതിരിക്കുക. പ്ളാസ്റ്റിക് പോലെയുള്ള വസ്തുക്കളില്‍ ആഹാരസാധനങ്ങള്‍ സൂക്ഷിച്ചു വയ്ക്കാതിരിക്കുന്നതാണ് ഉത്തമം.

റെഡ് മീറ്റ്, പന്നിയിറച്ചി എന്നിവ ഒരു ആഴ്ചവരെ ഫ്രിഡ്ജില്‍ കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാനാകും.

പാകം ചെയ്ത ഇറച്ചി നാലു ദിവസം വരെയും മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളു.

കോഴിയിറച്ചി രണ്ടു ദിവസം വരെ കേടുകൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കാം.

ഫ്രോസന്‍ ചെയ്ത ഇറച്ചി ആണെങ്കില്‍ 4 മാസം വരെ കേടുകൂടാതെ ഇരിക്കും.

ഫ്രീസു ചെയ്ത റെഡ് മീറ്റ് 4 മാസം മുതല്‍ 1 വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.