നോഹയുടെ പെട്ടകം: അരാരാത്ത് പര്‍വ്വതത്തിനു സമീപം ഗവേഷകര്‍ സമുദ്ര ഫോസിലുകള്‍ കണ്ടെത്തി

നോഹയുടെ പെട്ടകം: അരാരാത്ത് പര്‍വ്വതത്തിനു സമീപം ഗവേഷകര്‍ സമുദ്ര ഫോസിലുകള്‍ കണ്ടെത്തി

Asia Breaking News Middle East

നോഹയുടെ പെട്ടകം: അരാരാത്ത് പര്‍വ്വതത്തിനു സമീപം ഗവേഷകര്‍ സമുദ്ര ഫോസിലുകള്‍ കണ്ടെത്തി

ഇസ്താംബൂള്‍: കിഴക്കന്‍ തുര്‍ക്കിയില്‍ നടന്ന മൌണ്ട് അരാരാത്ത്, നോഹയുടെ പെട്ടകം എന്നിവയെക്കുറിച്ചുള്ള ഏഴാമത് അന്താരാഷ്ട്ര സിമ്പോസിയത്തിലെ സമീപകാല വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് പുരാവസ്തു സമൂഹത്തില്‍ ആവേശം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

ഈസ്താംബൂള്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി, അഗ്രി ഇബ്രാഹിം സെസെന്‍ യൂണിവേഴ്സിറ്റി, യുണൈറ്റഡ് സ്റ്റേറ്റിലെ ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരുടെ ഒരു സംയുക്ത സംഘം 2021 മുതല്‍ മൌണ്ട് അരാരാത്ത് ആന്‍ഡ് ആര്‍ക്ക് ഓഫ് നോഹ റിസര്‍ച്ച് ടീമിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന ലിമോണൈറ്റ് കൊണ്ട് നിര്‍മ്മിച്ച 538 അടി ഭൂമിശാസ്ത്ര ഘടനയായ ദുരുപിനാര്‍ രൂപികരണത്തിലാണ് സംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇത് മൌണ്ട് അരാരാത്ത് കൊടുമുടിയില്‍നിന്ന് ഏകദേശം 30 കിലോമീറ്റര്‍ തെക്കായി തുര്‍ക്കി-ഇറാന്‍ അതിര്‍ത്തിക്ക് സമീപം അഗ്രിയിലെ ദോഹുസയാസില്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്നു.

നോഹയുടെ പെട്ടകത്തെക്കുറച്ചുള്ള ബൈബിള്‍ വിവരണത്തെ പ്രതിഫലിപ്പിക്കുന്ന കപ്പലിന്റെ ആകൃതിയും അളവുകളും കാരണം ദുരുപിനാര്‍ രൂപീകരണം ഗവേഷകരെയും പര്യവേഷകരെയും വളരെക്കാലമായി ആകര്‍ഷിക്കുകയുണ്ടായി.

ബൈബിള്‍ പറയുന്നതനുസരിച്ച് പെട്ടകത്തിന്റെ അളവുകള്‍ മുന്നൂറ് മുഴം നീളവും അമ്പത് മുഴം വീതിയും മുപ്പത് മുഴം ഉയരവുമായിരുന്നു. ഏകദേശം 150 മീറ്റര്‍ നീളമുള്ള ഘടനയുടെ അളവുകള്‍ ഈ വിവരണവുമായി യോജിക്കുന്നു.

സംഘം സ്ഥലത്തുനിന്നും ഏകദേശം 30 പാറ, മണ്ണ് സാമ്പിളുകള്‍ ശേഖരിച്ചു. ഈസ്താംബൂള്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയിലേക്ക് വിശകലനം നടത്താനായി അയച്ച് ഈ സാമ്പിളുകളില്‍നിന്ന് മണ്ണ് പോലുള്ള വസ്തുക്കള്‍, സമുദ്ര നിക്ഷേപങ്ങള്‍, കടല്‍ ജീവി ഫോസിലുകള്‍ ഉള്‍പ്പെടയുള്ള സമുദ്ര വിഭവങ്ങള്‍ കണ്ടെത്തി.

3500 മുതല്‍ 5000 വര്‍ഷം വരെ പഴക്കമുള്ള വസ്തുക്കള്‍ ഇവയാണെന്ന് ഗവേഷകര്‍ നിര്‍ണ്ണയിച്ചു. ഈ കാലഘട്ടം ബിസി 5500 മുതല്‍ 3000 വരെ പഴക്കമുള്ള ചില്‍ക്കോലത്തിക്ക് കാലഘട്ടവുമായി ഒത്തുപോകുന്നു.

ഇത് ഉല്‍പ്പത്തി പുസ്തകത്തിലെ ബൈബിള്‍ പ്രളയ കാലഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില്‍ക്കോലത്തിക്ക് കാലഘട്ടം മുതല്‍ ഈ പ്രദേശത്ത് മനുഷ്യവാസങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

അഗ്രി ഇബ്രാംഹിം സെസെന്‍ സര്‍വ്വകലാശാലയിലെ വൈസ് റെക്ടറും മുഖ്യ ഗവേഷകനുമായ പ്രൊഫ. ഡോ. ഫാറൂഖ് കയ പറഞ്ഞു. സാമ്പിളുകളില്‍ സമുദ്ര പദാര്‍ത്ഥങ്ങളുടെയും കക്കയിറച്ചിയുടെയും കണ്ടെത്തല്‍ സൂചിപ്പിക്കുന്നത് ഈ പ്രദേശം ഒരു കാലത്ത് വെള്ളത്തിനടിയിലായിരുന്നു എന്നാണ്.

തുര്‍ക്കിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ 5,137 മീറ്റര്‍ ഉയരമുള്ള അരാരാത്ത് പര്‍വ്വതം പരമ്പരാഗതമായി നോഹയുടെ പെട്ടകം ഉറച്ച സ്ഥലമായി തിരിച്ചറിഞ്ഞിരിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.