ക്രൂശീകരണത്തിനുശേഷം യേശു ആദ്യം പ്രത്യക്ഷപ്പെട്ട സ്ഥലം കണ്ടെത്തി

ക്രൂശീകരണത്തിനുശേഷം യേശു ആദ്യം പ്രത്യക്ഷപ്പെട്ട സ്ഥലം കണ്ടെത്തി

Breaking News Middle East

ക്രൂശീകരണത്തിനുശേഷം യേശു ആദ്യം പ്രത്യക്ഷപ്പെട്ട സ്ഥലം കണ്ടെത്തി
യെരുശലേം: യേശുക്രിസ്തു ക്രൂശിക്കപ്പെട്ട് മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ ശേഷം ആദ്യം പ്രത്യക്ഷപ്പെട്ട സ്ഥമായ എമ്മവുസ്സിന്റെ പുരാതന അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

യെരുശലേമില്‍ കിര്യത്ത് യെയാരീമിനു സമീപം നടത്തിയ ഉല്‍ഖനനത്തിലാണ് ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന ചരിത്രപ്രാധാന്യമുള്ള എമ്മവുസ്സ് നഗരത്തിന്റെ കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ലൂക്കോസിന്റെ സുവിശേഷം 24-ാം അദ്ധ്യായത്തില്‍ രണ്ടു ശിഷ്യന്മാര്‍ യെരുശലേമില്‍നിന്നും 7 മൈല്‍ ദൂരമുള്ള എമ്മവുസ്സിലേക്കു പോയപ്പോള്‍ വഴിയില്‍വച്ച് യേശുക്രിസ്തുവിനെ കണ്ടതായും യേശുക്രിസ്തുവിനോടു സംസാരിച്ചതായും വിവരിച്ചിരിക്കുന്നു.

ഫ്രാന്‍കോ-യിസ്രായേലി പുരാവസ്തു ഗവേഷകര്‍ 2017 മുതല്‍ ഇവിടെ ഗവേഷണം നടത്തി വരികയായിരുന്നു. കിര്യത്ത് യെയാരീമില്‍ യെഹോവയുടെ പെട്ടകം 20 വര്‍ഷം സൂക്ഷിച്ചിരുന്നതായും 1 ശമുവേല്‍ 7-ാം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്.

കിര്യത്തും എമ്മവുസ്സും റോമന്‍ ആധിപത്യ കാലഘട്ടത്തില്‍ പ്രശസ്തമായിരുന്നു. ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയ സ്ഥലത്ത് കൂറ്റന്‍ മതിലിന്റെ അവശിഷ്ടങ്ങളും തകര്‍ന്ന മണ്‍പാത്രങ്ങളുമാണുള്ളത്.

3 thoughts on “ക്രൂശീകരണത്തിനുശേഷം യേശു ആദ്യം പ്രത്യക്ഷപ്പെട്ട സ്ഥലം കണ്ടെത്തി

  1. Pingback: cialistodo.com

Comments are closed.