സണ്ടേസ്കൂള്‍ അദ്ധ്യാപക പരിശീലന ക്യാമ്പ്
തിരുവല്ല: തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ഒക്ടോബര്‍ 7,8 തീയതികളില്‍ കൊല്ലം, പെരിങ്ങാലം മാര്‍ത്തോമ്മാ ധ്യാന തീരത്തില്‍ സണ്ടേസ്കൂള്‍ അദ്ധ്യാപക പരിശീലന ക്യാമ്പ് നടക്കും.
സഭാ വ്യത്യാസമില്ലാതെ അദ്ധ്യാപകര്‍ പങ്കെടുക്കും. അദ്ധ്യാപനം എങ്ങനെ വിദ്യാര്‍ത്ഥി സൌഹൃദമാകാകം, പഠന സംവിധാനം, മോഡല്‍ ക്ളാസ്സുകള്‍ , ചര്‍ച്ചാ വേദികള്‍ , കുട്ടികളുടെ മനഃശാസ്ത്രം, കുട്ടികളുടെ ദൈവ ശാസ്ത്രം തുടങ്ങിയതില്‍ ക്ലാസ്സെടുക്കും.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 75 പേര്‍ക്കാണു പ്രവേശനം. താല്‍പ്പര്യമുള്ളവര്‍ക്ക് (Reg.link:bit.ly/tiss19) ല്‍ ഓണ്‍ലൈനായി രജിസ്ട്രേഷന്‍ ചെയ്യാം. ഒരു സഭയില്‍നിന്നും രണ്ട് അദ്ധ്യാപകര്‍ക്കേ പങ്കെടുക്കാനാകു. 96562 17909.


Comments are closed.