മുന്‍ നിരീശ്വര വാദി അയാന്‍ ഹിര്‍സി അലി യേശുക്രിസ്തുവില്‍ മോചനം കണ്ടെത്തിയത് സാക്ഷീകരിക്കുന്നു

മുന്‍ നിരീശ്വര വാദി അയാന്‍ ഹിര്‍സി അലി യേശുക്രിസ്തുവില്‍ മോചനം കണ്ടെത്തിയത് സാക്ഷീകരിക്കുന്നു

Breaking News USA

മുന്‍ നിരീശ്വര വാദി അയാന്‍ ഹിര്‍സി അലി യേശുക്രിസ്തുവില്‍ മോചനം കണ്ടെത്തിയത് സാക്ഷീകരിക്കുന്നു

ന്യൂയോര്‍ക്ക്: ഒരു നവീന നാസ്തിക പ്രസ്ഥാനത്തിലെ ഒരു മുന്‍ അംഗവും പ്രമുഖ നിരീശ്വര വാദിയുമായിരുന്ന അയാന്‍ ഹിര്‍സി അലി യേശുക്രിസ്തുവില്‍ മോചനം കണ്ടെത്തിയത് സാക്ഷീകരിക്കുന്നു.

മുന്‍ നാസ്തിക സമൂഹത്തിലെ തന്റെ പങ്കിനെക്കുറിച്ച് താന്‍ ഖേദിക്കുന്നുവെന്നും ഇപ്പോള്‍ യേശുവില്‍ കണ്ടെത്തിയ സ്നേഹവും വീണ്ടെടുപ്പുമാണ് ഉദ്ദേശത്തിന്റെ യഥാര്‍ത്ഥ ഉറവിടം എന്നു വിശ്വസിക്കുന്നതായി കഴിഞ്ഞ ശനിയാഴ്ച ന്യുയോര്‍ക്കില്‍ നടന്ന റിബല്‍ ഡയലോഗ് കോണ്‍ഫ്രന്‍സിന്റെ ഭാഗമായി നിരീശ്വരവാദിയായ റിച്ചാര്‍ഡ് ഡോക്കിന്‍സുമായി സംവാദം നടത്തുന്നതിനിടെ ഇങ്ങനെ വെളിപ്പെടുത്തി.

ഡോക്കിന്‍സ്, സാം ഹാരിസ്, ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് തുടങ്ങിയ രചയിതാക്കള്‍ക്കൊപ്പം പുതിയ നിരീശ്വര പ്രസ്ഥാനത്തിലെ അംഗമായി അയാന്‍ ഹിര്‍സി അലിയെ മുമ്പ് കണക്കാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഒരു മാധ്യമത്തില്‍ താന്‍ ഒരു ക്രിസ്ത്യാനിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ക്രിസ്റ്റ്യാനിറ്റിയെ ഇസ്ളാമുമായി കൂട്ടിക്കുഴച്ചതില്‍ ഖേദിക്കുന്നതായി ശനിയാഴ്ച അവര്‍ പറഞ്ഞു. അത് ചെയ്തതില്‍ താന്‍ ഖേദിക്കുന്നു.

എല്ലാ വിശ്വാസങ്ങളും ദൈവത്തെക്കുറിച്ചുള്ള എല്ലാ ധാരണകളും ഒരുപോലെയാണെന്നും ഇതെല്ലാം ഒന്നുപോലെ ദോഷകരമാണെന്നും പറഞ്ഞതില്‍ ഞാന്‍ കുറ്റക്കാരിയാണ്. അതിനാല്‍ ഞാന്‍ ചെയ്ത നാശത്തെക്കുറിച്ച് ഞാന്‍ ഖേദിക്കുന്നു. അയാന്‍ പറഞ്ഞു.

ക്രിസ്തുമാര്‍ഗ്ഗം സമൂഹത്തിന്റെ അനിവാര്യ ഘടകമാണെന്നും അവര്‍ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനിറ്റി ഇനി അസംബന്ധമല്ല ഇത് വളരെയധികം അര്‍ത്ഥവത്താണ്. മാത്രമല്ല സഹസ്രാബ്ദങ്ങളുടെ അറിവുകൊണ്ട് നയിക്കപ്പെടുകയും ചെയ്യുന്ന ക്രിസ്തുമാര്‍ഗ്ഗം സ്നേഹത്തില്‍ അധിഷ്ഠിതമാണ്.

അത് വീണ്ടെടുപ്പിന്റെ സന്ദേശമാണ്. ഇത് നവീകരണത്തിന്റെയും പുനര്‍ജന്മത്തിന്റെയും കഥയാണ്. അതിനാല്‍ യേശു മരിക്കുന്നതും എനിക്കുവേണ്ടി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും ആ കഥയെ പ്രകീര്‍ത്തിക്കുന്നു.

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഹൂവര്‍ ഇന്‍സ്റ്റിറ്റ്യൂഷനിലെ റിസര്‍ച്ച് ഫെലോ ആയ അയാന്‍ വ്യക്തമാക്കുന്നു.

1969 നവംബര്‍ 13-ന് സോമാലിയായില്‍ ഒരു മുസ്ളീം കുടുംബത്തില്‍ ജനിക്കുകയും ഇസ്ളാം മതത്തിലെ പല ആചാരങ്ങള്‍ക്കും എതിരായി ശബ്ദമുയര്‍ത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്തു.

23-ാം വയസ്സില്‍ നെതര്‍ലാന്‍ഡില്‍ രാഷ്ട്രീയ അഭയം തേടി. 30-ാം വയസില്‍ തന്റെ ഇസ്ളാം മതം ഉപേക്ഷിച്ചു. ഒരു നിരീശ്വരവാദിയായി തുടര്‍ന്നു. ഡച്ച് മധ്യ വലതുപക്ഷ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു.

സ്ത്രീകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി. ഇപ്പോള്‍ നെതര്‍ലാന്‍ഡ്, അമേരിക്ക പൌരത്വമുണ്ട്. നിയാല്‍ ഫെര്‍ഗുസാണ് ജീവിത പങ്കാളി. രണ്ടു മക്കള്‍.