പശുവിനെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തിയാല്‍ ഭൂമിയിലെ സകല പ്രശ്നങ്ങളും തീരും: ഗുജറാത്ത് കോടതി

പശുവിനെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തിയാല്‍ ഭൂമിയിലെ സകല പ്രശ്നങ്ങളും തീരും: ഗുജറാത്ത് കോടതി

Breaking News India

പശുവിനെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തിയാല്‍ ഭൂമിയിലെ സകല പ്രശ്നങ്ങളും തീരും: ഗുജറാത്ത് കോടതി
അഹമ്മദാബാദ്: പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് പശുക്കള്‍ പ്രധാനമാണ്.

പശുവിനെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തിയാല്‍ ഭൂമിയിലെ സകല പ്രശ്നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്തിലെ താപി ജില്ലാ കോടതി.

കന്നുകാലിക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ നിരീക്ഷണം. മഹാരാഷ്ട്രയില്‍നിന്ന് കന്നുകാലികളെ ക്രൂരമായ അവസ്ഥയില്‍ കടത്തിയെന്നായിരുന്നു കേസ്. കേസിലെ പ്രതിയായ മുഹമ്മദ് അമീനെ 2020-ലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അമീന് ജീവപര്യന്തം ശിക്ഷയും അഞ്ചു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയില്‍ വീഴാതിരിക്കേണ്ടത് ഭൂമിയുടെ നിലനില്‍പിന് ആവശ്യം ആണെന്ന് വിധി പ്രസ്താവനയ്ക്കിടെ കോടതി പറഞ്ഞു. പശു ഒരു മൃഗമല്ല, മറിച്ച് ഒരു അമ്മയാണ്. പശുവുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും ഒന്നും പ്രാവര്‍ത്തികമാകുന്നില്ല.

മതപരമായ കാരണങ്ങള്‍ക്ക് പുറമേ സാമൂഹികമായ വിഷയങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. പശുക്കളെ വേദനിപ്പിക്കുന്നവര്‍ക്ക് സമ്പത്ത് നഷ്ടമാകുമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സമീര്‍ വിനോദ് ചന്ദ്രവ്യാസാണ് വിധി പുറപ്പെടുവിച്ചത്. ശ്ളോകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.