സിന്നഗോഗ് കത്തിച്ച പ്രതി ജഡ്ജിയോട് യേശു രക്ഷിതാവ് എന്നു പറഞ്ഞു
മിസ്സിസ്സിപ്പി: യു.എസിലെ മിസ്സിസ്സിപ്പിയിലെ ജാക്സനിലുള്ള ചരിത്രപ്രധാനമായ ബേത്ത് യിസ്രായേല്‍ സിന്നഗോഗ് കത്തിച്ച കേസില്‍ പ്രതി 19 കാരനായ സ്റ്റീഫന്‍ പിറ്റ്മാന്‍ കോടതിയില്‍ നടന്ന വിചാരണയില്‍ ജഡ്ജിയോട് യേശുക്രിസ്തു കര്‍ത്താവാണ് എന്നു പറഞ്ഞു.
ജനുവരി 10-നായിരുന്നു സിന്നഗോഗ് കത്തി പുരാവസ്തുക്കള്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കത്തിനശിച്ചത്.
അപകടകരമായ നിലയില്‍ പൊള്ളലേറ്റ പിറ്റ്മാനെ ഒരു പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അവിടെവച്ച് ഇയാളെ കസ്റ്റഡിയിലെടുത്ത് യു.എസ് ഡിസ്ട്രിക്ട് കോടതിയില്‍ സമര്‍പ്പച്ച എഫ്ബിഐ സത്യവാങ്മൂലം അനുസരിച്ച് സിന്നഗോഗിന് തീവെച്ചത് താന്‍ ആണെന്ന് പിറ്റ്മാന്‍ സമ്മതിച്ചിരുന്നു.
ബൈബിളില്‍ വെളിപ്പാടു പുസ്തകത്തില്‍ യേശു പരാമര്‍ശിച്ച സാത്താന്റെ സിന്നഗോഗ് എന്നും പിറ്റ്മാന്‍ സിന്നഗോഗിനെ വിശേഷിപ്പിച്ചു.
പിറ്റ്മാന്‍ സിന്നഗോഗ് പരിസരത്ത് നടക്കുന്നത് നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞതായി യു.എസ്. അറ്റോര്‍ണി ഓഫീസിലെ പ്രോസിക്യൂട്ടര്‍മാര്‍ പരഞ്ഞു.
ഈ മ്ളേച്ഛമായ സെമറ്റിക് വിരുദ്ധ അക്രമ പ്രവൃത്തിക്ക് നമ്മളുടെ രാജ്യത്ത് സ്ഥാനമില്ല. ഈ നീതിന്യയ വകുപ്പ് സെമറ്റിക് വിരുദ്ധത വളരാനും വളര്‍ത്താനും അനുവദിക്കില്ല അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പറഞ്ഞു.
കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത് എന്ന് നിയമത്തില്‍ പറയുന്നു.

