യു.എസില്‍ കൊല്ലപ്പെട്ടത് യേശുക്രിസ്തുവിനെ സ്വീകരിച്ച യഹൂദ യുവാക്കള്‍

യു.എസില്‍ കൊല്ലപ്പെട്ടത് യേശുക്രിസ്തുവിനെ സ്വീകരിച്ച യഹൂദ യുവാക്കള്‍

Breaking News USA

യു.എസില്‍ കൊല്ലപ്പെട്ടത് യേശുക്രിസ്തുവിനെ സ്വീകരിച്ച യഹൂദ യുവാക്കള്‍

വാഷിംഗ്ടണ്‍ ഡിസി: യു.എസില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ക്യാപിറ്റല്‍ യഹൂദ മ്യൂസിയത്തിനു പുറത്ത് ബുധനാഴ്ച ഒരു തോക്കുധാരിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യിസ്രായേലി എംബസി ജീവനക്കാരായ യുവാക്കള്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി അംഗീകരിച്ച ദൈവമക്കളെന്ന് റിപ്പോര്‍ട്ട്.

യിസ്രായേല്‍ എംബസിയിലെ ജീവനക്കാരായ യാരോണ്‍ ലിഷിന്‍സ്കി, സാറാലിന്‍ മില്‍ഗ്രിം എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വതന്ത്ര പലസ്തീന്‍ എന്നു ആക്രോശിച്ചുകൊണ്ട് യു.എസിനെ ഞെട്ടിച്ച ഒരു സെമറ്റിക് വിരുദ്ധ ആക്രമണമായിരുന്നു അത്.

സംഭവത്തില്‍ യിസ്രായേലും അമേരിക്കയും ശക്തിമായി പ്രതിഷേധിച്ചു. അടുത്ത ആഴ്ച യെരുശലേമില്‍ വച്ച് തന്റെ സഹജീവനക്കാരിയുമായി വിവാഹ നിശ്ചയത്തിനുള്ള ഒരുക്കത്തിലായിരുന്നു യുവാവെന്ന് യു.എസിലെ യിസ്രായേല്‍ അംബാസിഡര്‍ യെച്ചീല്‍ ലിറ്റര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കൊല്ലപ്പെട്ട യാരോണും സാറായും വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നു. യു.എസിലെ യഹൂദ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് വെടിവച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ഏലിയാസ് റോഡ്രിഗസ് എന്ന 31 കാരനാണ് വെടിയുതിര്‍ത്തത്. ഇയാളെ പോലീസ് പിടികൂടി.

താന്‍ ഇത് പലസ്തീനുവേണ്ടിയും ഗാസയ്ക്കുവേണ്ടിയുമാണ് ചെയ്തതെന്ന് പോലീസിനോടു പറഞ്ഞു. യാരോണ്‍ യിസ്രായേല്‍ പൌരനും സാറാ അമേരിക്കക്കാരിയുമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.