മീനിന്റെ തല കഴിക്കുന്നവര്‍ ഇക്കാര്യം കൂടി അറിഞ്ഞിരിക്കണം

മീനിന്റെ തല കഴിക്കുന്നവര്‍ ഇക്കാര്യം കൂടി അറിഞ്ഞിരിക്കണം

Health

മീനിന്റെ തല കഴിക്കുന്നവര്‍ ഇക്കാര്യം കൂടി അറിഞ്ഞിരിക്കണം

മീന്‍ ഇന്ന് ഭക്ഷണ വിഭവങ്ങളിലെ പ്രധാനപ്പെട്ട ഒരു വിഭവമാണ്. മീന്‍ കഴിക്കുന്നവരില്‍ നല്ലൊരു വിഭാഗം ആളുകളും മീനിന്റെ തലയും കഴിക്കാറുണ്ട്.

അതുകൊണ്ട് നല്ല ഗുണങ്ങള്‍ തന്നെ ലഭിക്കുന്നതായി വിദഗ്ദ്ധര്‍ പറയുന്നു. വൈറ്റമിന്‍ എയുടെ മികച്ച ശേഖരമാണ് മീനിന്റെ തല. കണ്ണിന്റെ കാഴ്ച ശക്തിക്ക് ഇത് വളരെയധികം സഹായിക്കും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷക ഗുണം ലഭിക്കുകയും ചെയ്യും.

കാഴ്ച മങ്ങള്‍, തിമിരം എന്നിവ തടയുന്നതിന് മീന്‍ തല കഴിക്കുന്നതിലൂടെ സാധിക്കുന്നു. ഇതില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

അതുപോലെ നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതിനും പ്രയോജനം ചെയ്യുന്നു.

വൃക്കയിലെ കല്ല് അഥവാ കിഡ്നി സ്റ്റോണ്‍ എന്ന ആരോഗ്യ പ്രശ്നത്തെ പ്രതിരോധിക്കാനും സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി മീന്‍ തല കഴിക്കാം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.