ഈജിപ്റ്റിലെ സീനായിയില്‍ ക്രിസ്ത്യന്‍ പിതാവും മകനും വെടിയേറ്റു മരിച്ചു
കെയ്റോ: ഈജിപ്റ്റില്‍ ക്രൈസ്തവരായ പിതാവും മകനും ഇസ്ളാമിക തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു.
ആഗസ്റ്റ് 30-ന് മിഡ് വെസ്റ്റ് സീനായിയിലെ അല്‍ ഖണ്ടാറ ഷര്‍ഖ് നഗരത്തിനു സമീപമുള്ള ഗെല്‍ബാദ ഗ്രാമത്തിലാണ് സംഭവം. സലാമ മൌസ്സ വഹീദ്, മകന്‍ ഹനി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇരുവരും കുടുംബ കൃഷി സ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഇസ്ളാമിക തീവ്രവാദികള്‍ വെടിവെയ്ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സലാമയ്ക്ക് 5 മക്കളാണുള്ളത്. രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരും. 40 കാരനായ ഹനിയ്ക്ക് ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്. മേഖലയില്‍ ഈജിപ്റ്റ് സൈന്യത്തിന്റെ സാന്നിദ്ധ്യം മൂലം നേരത്തെ തീവ്രവാദികള്‍ ഇവിടെനിന്നും വിട്ട് സിയൂസ് കനാലിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് താവളമടിച്ചിരിക്കുകയായിരുന്നു.
ഇവര്‍ ഗെല്‍ബാന ഏരിയായിലേക്ക് പ്രവേശിച്ചാണ് ആക്രമണമുണ്ടായിക്കിയത്. 2011 മുതല്‍ സീനായില്‍ തീവ്രവാദികള്‍ ശക്തമായി പ്രവര്‍ത്തിച്ചു വരികയാണ്.

