ബൈജൂസിനെതിരെ മുംബൈയില്‍ കേസ്

ബൈജൂസിനെതിരെ മുംബൈയില്‍ കേസ്

Breaking News India Kerala

ബൈജൂസിനെതിരെ മുംബൈയില്‍ കേസ്
മുംബൈ: തെറ്റായ ഉള്ളടക്കം മാറ്റാന്‍ തയ്യാറായില്ലെന്ന പരാതിയിന്മേല്‍ എഡുടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ ഉടമസ്ഥന്‍ ബൈജു രവീന്ദ്രനെതിരെ മുംബൈ പോലീസ് കേസെടുത്തു.

ബൈജൂസ് ആപ്പിന്റെ യു.പി.എഫ്.സി കരിക്കുലത്തില്‍ തെറ്റായ ഉള്ളടക്കം ഉള്‍പ്പെടുത്തിയത് ചൂണ്ടിക്കാണിച്ചിട്ടും തിരുത്തിയില്ലെന്നു കാട്ടി ക്രൈമോഫോബിയ എന്ന സ്ഥാപം പരാതി നല്‍കിയിരുന്നു. വിവര സാങ്കേതിക നിയമത്തിലെ 69 എയും കുറ്റകരമായ ഗൂഢാലോചനയ്ക്ക് ഐപിസി സെക്ഷന്‍ 120 ബിയും ചുമത്തിയാണ് എഫ്. ഐ. ആര്‍ ‍.

സംഘടിതമായ അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭ രൂപപ്പെടുത്തിയ ചട്ടങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കുന്ന ഏജന്‍സിയാണ് സി.ബി.ഐ. എന്ന് ബൈജൂസിന്റെ യു.പി.എസ്.സി കരിക്കുലത്തിലുണ്ട്. ഇത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് ക്രൈമോഫോബിയ ബൈജൂസിന് പരാതി നല്‍കിയിരുന്നു.

എന്നാല്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് 2012-ല്‍ നല്‍കിയ ഒരു അറിയിപ്പനുസരിച്ച് തങ്ങളുടെ ഉള്ളടക്കം ശരിയാണെന്ന് കാണിച്ച് ബൈജൂസ് മറുപടി നല്‍കുകയായിരുന്നു.

സംഘടിതമായ അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങള്‍ നടപ്പാക്കുന്ന ഏജന്‍സിയല്ലെന്ന് സിബിഐ 2016-ല്‍ അറിയിച്ചിട്ടുണ്ടെന്ന് ക്രൈമോഫോബിയായുടെ സ്ഥാപകന്‍ സ്നേഹില്‍ ദാല്‍ പറയുന്നു.

സിബിഐയുടെ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കണണെന്നാവശ്യപ്പെട്ട് സ്നേഹില്‍ ദാല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.മുംബൈ അറേ കോളനി പോലീസാണ് കേസെടുത്തത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.