പക്ഷാഘാതം സംഭവിച്ചവര്‍ക്കും നടക്കാം; പുതു ജീവന്‍ നല്‍കുന്ന കണ്ടുപിടിത്തവുമായി ഗവേഷകര്‍

പക്ഷാഘാതം സംഭവിച്ചവര്‍ക്കും നടക്കാം; പുതു ജീവന്‍ നല്‍കുന്ന കണ്ടുപിടിത്തവുമായി ഗവേഷകര്‍

Breaking News Health

പക്ഷാഘാതം സംഭവിച്ചവര്‍ക്കും നടക്കാം; പുതു ജീവന്‍ നല്‍കുന്ന കണ്ടുപിടിത്തവുമായി ഗവേഷകര്‍
പക്ഷാഘാതം സംഭവിച്ചവര്‍ക്കും ഇനി പഴയതുപോലെ നടക്കാമെന്ന പുതുജീവന്‍ നല്‍കുന്ന കണ്ടുപിടിത്തം മനുഷ്യ വര്‍ഗ്ഗത്തിനു പുത്തന്‍ പ്രതീക്ഷ നല്‍കുന്നു.

സുഷുമ്നാ നാഡിയുടെ ഉത്തേജനം വഴി സജീവമാകുകയും പുനര്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന നാഡീകോശം ആണ് കണ്ടെത്തിയിരിക്കുന്നത്.

ഇത്തരം നാഡീ കോശം രോഗികളെ എഴുന്നേറ്റു നടക്കുന്നതിനും പേശികളെ പുനര്‍ നിര്‍മ്മിക്കുന്നതിനും സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഒമ്പത് രോഗികളില്‍ നടത്തിയ ഈ കണ്ടെത്തല്‍ വൈദ്യശാസ്ത്ര രംഗത്ത് വലിയ കുതിച്ചു ചാട്ടമാണ് സംഭവിക്കാന്‍ പോകുന്നത്. സയന്‍സ് അലര്‍ട്ട് റിപ്പോര്‍ട്ടിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വിസ് റിസര്‍ച്ച് ഗ്രൂപ്പായ ന്യൂറോ റെസ്റ്റോറിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍ ‍.

എലികളെ ഉപയോഗിച്ചാണ് തെറാപ്പി ഉത്തേജിപ്പിക്കുന്ന നാഡികളെ തിരിച്ചറിഞ്ഞത്. നടത്തത്തെ ക്രമീകരിക്കുന്ന നാഡീകോശങ്ങള്‍ നമ്മുടെ താഴത്തെ മുതുകിലൂടെ കടന്നു പോകുന്ന സുഷുമ്നാ നാഡിയുടെ ഭാഗത്താണ് കാണപ്പെടുന്നതെന്ന് ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ സയന്‍സ് അലര്‍ട്ടിലെ ലേഖനത്തില്‍ പറയുന്നു.

നമ്മുടെ സുഷുമ്നാ നാഡികള്‍ക്കുണ്ടാകുന്ന പരിക്കുകള്‍ തലച്ചോറില്‍ നിന്നുള്ള സിഗ്നലുകളുടെ ശൃംഖലയെ തടസ്സപ്പെടുത്തും.

നടുവില്‍ കാണപ്പെടുന്ന പ്രത്യേക നാഡീ കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ലെങ്കില്‍ പോലും നടക്കുന്നതില്‍ നിന്ന് അത് നമ്മെ തടയും. ഇതാണ് പക്ഷാഘാതത്തിലേക്ക് നമ്മെ നയിക്കുന്നത്.

നാഡികോശങ്ങള്‍ക്ക് തലച്ചോറില്‍നിന്ന് കൃത്യമായ ആജ്ഞ നല്‍കാന്‍ കഴിയുന്ന തരത്തില്‍ ഈ കോശങ്ങളെ ഉത്തേജിപ്പിക്കുകയാണ് സ്ഥിരമായ പക്ഷാഘാതത്തില്‍നിന്ന് രക്ഷ നേടാനുള്ള വഴിയെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.