മധ്യപ്രദേശ് മതപരിവര്‍ത്തന നിരോധന നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധം: ഹൈക്കോടതി

മധ്യപ്രദേശ് മതപരിവര്‍ത്തന നിരോധന നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധം: ഹൈക്കോടതി

Breaking News India

മധ്യപ്രദേശ് മതപരിവര്‍ത്തന നിരോധന നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധം: ഹൈക്കോടതി

ഭോപ്പാല്‍ ‍: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനെന്ന പേരില്‍ മധ്യപ്രദേശില്‍ നടപ്പാക്കിയ മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി.

നിയമപ്രകാരം ആരെങ്കിലും മതം മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 60 ദിവസം മുമ്പ് ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കണം. വ്യവസ്ഥ ലംഘിച്ചാല്‍ മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ തടവും കുറഞ്ഞത് 50,000 രൂപാ പിഴയുമാണ് ശിക്ഷ. 10-ാം വകുപ്പിലെ ഈ വ്യവസ്ഥയാണ് ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് സുജോയ് പോള്‍ ‍, ജസ്റ്റിസ് പ്രകാശ് ചന്ദ്ര ഗുപ്ത എന്നിവര്‍ ചൂണ്ടിക്കാട്ടിയത്.

ബലപ്രയോഗം, അനാവശ്യ സ്വാധീനം ബലാല്‍ക്കാരം, വിവാഹം അല്ലെങ്കില്‍ മറ്റേതെങ്കിലും വഞ്ചനാപരമായ മാര്‍ഗ്ഗങ്ങള്‍ എന്നിവയിലൂടെ മതപരിവര്‍ത്തനം നടത്തുന്നത് നിയമപ്രകാരം കുറ്റകരമാണ്.

എന്നാല്‍ പ്രായപൂര്‍ത്തിയായ പൌരന്മാര്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കവിച്ചാല്‍ അവരെ പ്രോസിക്യൂട്ട് ചെയ്യരുതെന്ന് ഹൈക്കോടതി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു.

2021-ല്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.